ടെ​ക്നോ​ള​ജി ക്ലി​നി​ക്ക് ഇ​ന്നും നാ​ളെ​യും
Tuesday, December 10, 2019 1:19 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഊ​ര്‍​ജി​ത വ്യ​വ​സാ​യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യ​വ​സാ​യ-​വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൃ​ഷി വി​ജ്ഞാ​ന്‍​കേ​ന്ദ്ര​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൂ​ക്ഷ്മ-​ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ സം​രം​ഭ​ക​ര്‍​ക്കാ​യി ഇ​ന്നും നാ​ളെ​യും രാ​വി​ലെ പ​ത്തു മു​ത​ല്‍ ടെ​ക്നോ​ള​ജി ക്ലി​നി​ക്ക് സം​ഘ​ടി​പ്പി​ക്കും.
കാ​സ​ര്‍​ഗോ​ഡ് ചൗ​ക്കി​യി​ലു​ള്ള കൃ​ഷി വി​ജ്ഞാ​ന്‍​കേ​ന്ദ്ര​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഐ​സി​എ​ആ​ര്‍​കെ​വി​കെ ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​നി​ത ക​രു​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സി.​ഒ. ര​ഞ്ജി​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
പ​രി​ശീ​ല​ന​ത്തി​ൽ കാ​ര്‍​ഷി​കോ​ത്പന്ന​ങ്ങ​ളാ​യ നാ​ളി​കേ​രം, ച​ക്ക, മാ​ങ്ങ, ക​ശു​മാ​ങ്ങ, പൈ​നാ​പ്പി​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ സം​സ്‌​ക​ര​ണം, മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റ​ല്‍, ഭ​ക്ഷ്യ​സു​ര​ക്ഷ, ബാ​ങ്ക് വാ​യ്പ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ മു​ത​ലാ​യ​വ​യി​ല്‍ കൃ​ഷി വി​ജ്ഞാ​ന്‍​കേ​ന്ദ്ര, സി​പി​സി​ആ​ര്‍​ഐ, ഫു​ഡ് സേ​ഫ്റ്റി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്, വ്യ​വ​സാ​യ വ​കു​പ്പ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍ ക്ലാ​സ് ന​യി​ക്കും.