മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ആ​ദി​വാ​സി​ക​ൾ
Tuesday, December 10, 2019 1:19 AM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​നെ മാ​തൃ​കാ പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ക്കാ​നെ​ത്തി​യ മ​ന്ത്രി എ.​സി. മൊ​യ്തീ​നെ​തി​രേ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ലെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​തെ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​നെ മാ​തൃകാ പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ൽ നി​ര​വ​ധി പേ​ർ​ക്ക് വാ​സ​യോ​ഗ്യ​മാ​യ വീ​ടി​ല്ല, ശൗ​ചാ​ല​യം ഇ​ല്ല, കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ഇ​ല്ല, രോ​ഗാ​തു​ര​രാ​യ ആ​ളു​ക​ൾ​ക്ക് വേ​ണ്ട​ത്ര പ​രി​ഗ​ണ​ന​യും സ​ർ​ക്കാ​ർ സ​ഹാ​യ​വും കി​ട്ടു​ന്നി​ല്ല.
ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ ഓ​ഫീ​സും അ​നു​ബ​ന്ധ വ​കു​പ്പു​ക​ളും ആ​ദി​വാ​സിവി​രു​ദ്ധ വ​കു​പ്പാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ജി​ല്ല​യി​ലെ ആ​ദി​വാ​സി ഭൂ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ യാ​തൊ​രു ന​ട​പ​ടി​യും ഇ​ല്ല. ഊ​രു​ക​ളി​ലെ അ​ഭ്യ​സ്ത​വി​ദ്യ​ർ പോ​ലും തൊ​ഴി​ൽ​ര​ഹി​ത​രാ​യി ന​ട്ടം​തി​രി​യു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.
ഭ​വ​ന​ര​ഹി​ത​രു​ടെ എ​ണ്ണം വ​ൻ​തോ​തി​ലാ​ണു​ള്ള​ത്. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ​പ്പെ​ട്ട ആ​ദി​വാ​സി​ക​ളോ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് തി​ക​ഞ്ഞ അ​വ​ഗ​ണ​നയാ​ണു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളെ​യാ​ണ് ജി​ല്ല​യി​ലെ പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ ദ​രി​ദ്രജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​തെ പ​ഞ്ചാ​യ​ത്തി​നെ മാ​തൃ​കാ പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ശ്ര​മം ജ​ന​വ​ഞ്ച​ന​യാ​ണ്.
മ​ന്ത്രി​യു​ടെ പ​രി​പാ​ടി ന​ട​ക്കു​ന്ന സ​മ്മേ​ള​ന ന​ഗ​രി​യി​ൽ യു​വ​ജ​ന സ​മാ​ജം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​കെ. രാ​ജീ​വ​ൻ, മ​ഹി​ളാ​സ​മാ​ജം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​ആ​ർ. പു​ഷ്പ, സം​സ്ഥാ​ന​സ​മി​തി അം​ഗ​ങ്ങ​ളാ​യ ശാ​ന്താ​കു​മാ​രി, സൗ​മ്യ, രാ​ധാ​മ​ണി എ​ന്നി​വ​ർ പ്ര​തി​ഷേ​ധി​ക്കു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ക്കാ​രെ ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.