പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​മാ​ക്കി സെ​ന്‍റ് എ​ലി​സ​ബ​ത്ത് സ്കൂ​ൾ
Wednesday, December 11, 2019 1:36 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സ്കൂ​ൾ പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ലെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​മാ​ക്കി വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് എ​ലി​സ​ബ​ത്ത് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ. ഇ​ക്കോ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ തോ​ട്ട​ത്തി​ൽ ചീ​ര, വെ​ണ്ട, വ​ഴു​ത​ന, പ​ച്ച​മു​ള​ക് എ​ന്നി​വ​യാ​ണ് നൂ​റു​മേ​നി​യാ​യി വി​ള​ഞ്ഞ​ത്.
തി​ക​ച്ചും ജൈ​വ​രീ​തി​യി​ലാ​ണ് തോ​ട്ടം പ​രി​പാ​ലി​ച്ച​ത്.
വി​ള​വെ​ടു​പ്പു​ത്സ​വ​ത്തി​ന് മാ​നേ​ജ​ർ സി​സ്റ്റ​ർ ഗ്രേ​സ് പാ​ലം​കു​ന്നേ​ൽ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ്യോ​തി മ​ലേ​പ്പ​റ​മ്പി​ൽ, മി​നി​മോ​ൾ സെ​ബാ​സ്റ്റ്യ​ൻ, സ്നേ​ഹ ബേ​ബി, ടി.​വി. പ്രി​യേ​ഷ്, ഷാ​രോ​ൺ ജോ​സ​ഫ്, ഏ​യ്ഞ്ച​ലീ​ന, ഡി​യോ​ൺ, അ​ൽ​ഫോ​ൻ​സ്, ആ​കാ​ശ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.