ഹ​യ​ർ ഗു​ഡ്സ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം: പ്ര​ചാ​ര​ണ വാ​ഹ​നജാ​ഥ തു​ട​ങ്ങി
Wednesday, December 11, 2019 1:38 AM IST
തൃ​ക്ക​രി​പ്പൂ​ർ: കേ​ര​ള സ്റ്റേ​റ്റ് ഹ​യ​ർ ഗു​ഡ്സ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല പ്ര​ചാ​ര​ണ വാ​ഹ​നജാ​ഥ പ​ര്യ​ട​നം തു​ട​ങ്ങി. തൃ​ക്ക​രി​പ്പൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ബാ​ല​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ. ​മ​ധു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ പ​താ​ക ഏ​റ്റു​വാ​ങ്ങി. ജ​ലാ​ൽ മ​ർ​ത്ത​ബ, മു​ര​ളീ​ധ​ര​ൻ ജ​വ​ഹ​ർ, ഷി​ബു സെ​യി​ൻ, എം. ​നാ​രാ​യ​ണ​ൻ, കെ.​വി. കൃ​ഷ്ണ​പ്ര​സാ​ദ്‌, സി. ​ഷൈ​ജു, സു​വ​ർ​ണ ജ​നാ​ർ​ദ​ന​ൻ, എം. ​മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ദ്യ​ദി​നം ചെ​റു​വ​ത്തൂ​ർ, നീ​ലേ​ശ്വ​രം, വെ​ള്ള​രി​ക്കു​ണ്ട്, പ​ര​പ്പ, ക​ള്ളാ​ർ, മാ​വു​ങ്കാ​ൽ, പൊ​യി​നാ​ച്ചി എ​ന്നീ ആ​റ് കേ​ന്ദ്ര​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം പാ​ല​ക്കു​ന്നി​ൽ സ​മാ​പി​ച്ചു.
ഇ​ന്നു രാ​വി​ലെ 10ന് ​കാ​സ​ർ​ഗോ​ഡ് നി​ന്ന് ആ​രം​ഭി​ക്കു​ന്ന ജാ​ഥ നാ​യ​ന്മാ​ർ​മൂ​ല, ബോ​വി​ക്കാ​നം, ബ​ദി​യ​ടു​ക്ക ടൗ​ൺ, സീ​താം​ഗോ​ളി, കു​മ്പ​ള, ബ​ന്തി​യോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു ശേ​ഷം മ​ഞ്ചേ​ശ്വ​രം കു​ഞ്ച​ത്തൂ​രി​ൽ സ​മാ​പി​ക്കും.
സ​മാ​പ​ന​സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. സ​ന്തോ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ഞ്ചേ​ശ്വ​രം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.