വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ വാ​ഹ​ൻ സോ​ഫ്റ്റ്‌​വെ​യ​റി​ലേ​ക്ക്
Wednesday, December 11, 2019 1:39 AM IST
കാ​സ​ർ​ഗോ​ഡ്: സ്മാ​ര്‍​ട്ട് മൂ​വ് സോ​ഫ്റ്റ്‌​വെ​യ​റി​ല്‍ നി​ന്ന് എ​ല്ലാ സീ​രീസു​ക​ളി​ലു​മു​ള്ള ഒ​ന്നു മു​ത​ല്‍ 2000 വ​രെ​യും 2001 മു​ത​ല്‍ 4000 വ​രെ​യു​മു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ വാ​ഹ​ന്‍ സോ​ഫ്റ്റ്‌​വെ​യ​റി​ലേ​ക്ക് മാ​റ്റി. 4001 മു​ത​ല്‍ 7000 വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ഡി​സം​ബ​ര്‍ 16 ന് ​വാ​ഹ​നി​ലേ​ക്ക് മാ​റ്റും. 2001 മു​ത​ല്‍ 4000 വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​മാ​യ ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ സേ​വ​ന​ങ്ങ​ളും നി​ര്‍​ത്തി​വ​ച്ചു. 4001 മു​ത​ല്‍ 7000 വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ഡി​സം​ബ​ര്‍ 12 മു​ത​ല്‍ നി​ര്‍​ത്തി​വ​യ്ക്കും. വി​വ​ര​ങ്ങ​ളു​ടെ മാ​റ്റം പൂ​ര്‍​ണ​മാ​കു​ന്ന​തോ​ടു​കൂ​ടി സേ​വ​ന​ങ്ങ​ള്‍ വാ​ഹ​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ല​ഭി​ക്കും.