റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, December 11, 2019 1:39 AM IST
വി​ദ്യാ​ന​ഗ​ര്‍: കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ ഉ​ദ​യ​ഗി​രി കേ​ന്ദ്രീ​യ വി​ദ്യാ​ല​യം-​സാ​യൂ​ജ്യ ഹൗ​സിം​ഗ് കോ​ള​നി റോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കു​ഞ്ഞി ചാ​യി​ന്‍റ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​വാ​ക​ര ആ​ചാ​ര്യ അ​ധ്യ​ക്ഷ​നാ​യി. സാ​യൂ​ജ്യം ഹൗ​സിം​ഗ് കോ​ള​നി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​സ​ഫ്, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ജി​ല്ലാ​ത​ല ഫെ​ഡ​റേ​ഷ​ന്‍ (ഫ്രാ​ക്) ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​പ​ത്മാ​ക്ഷ​ന്‍,മു​ഹ​മ്മ​ദ് ഹ​ബീ​ബ്, എം.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, ടി.​പി. വേ​ണു​ഗോ​പാ​ല​ന്‍, സി​ന്ധു ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​രാ​ഘ​വ​ന്‍ വെ​ള്ളി​ക്കീ​ല്‍ സ്വാ​ഗ​ത​വും ജോ. ​സെ​ക്ര​ട്ട​റി പി.​ആ​ർ. റെ​ജി ന​ന്ദി​യും പ​റ​ഞ്ഞു. അഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.