പോ​ഷ​കാ​ഹാ​ര വി​ത​ര​ണം നി​ല​ച്ചു; അ​മ്മ​മാ​രോ​ട് അ​നീ​തി
Thursday, December 12, 2019 1:55 AM IST
ബ​ദി​യ​ഡു​ക്ക: ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍​ക്കു​ള്ള പോ​ഷ​കാ​ഹാ​ര​ങ്ങ​ളു​ടെ വി​ത​ര​ണം നി​ല​ച്ചി​ട്ടു മാ​സ​ങ്ങ​ൾ.
ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ല്‍ 41 അ​ങ്ക​ണ​വാ​ടി​ക​ളാ​ണു​ള്ള​ത്. എ​ന്നാ​ല്‍ ചി​ല അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന പോ​ഷ​കാ​ഹാ​ര വി​ത​ര​ണം നി​ല​ച്ച മ​ട്ടാ​ണു​ള്ള​ത്.
ചി​ല അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന പോ​ഷ​കാ​ഹാ​രം വെ​ട്ടി​ക്കുറ​ച്ചു പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തും പ​രാ​തി​ക്കി​ട വ​രു​ത്തു​ക​യാ​ണ്. ഗോ​ത​മ്പ്, എ​ണ്ണ, അ​രി, പ​യ​ര്‍, വെ​ല്ലം, ചെ​റു​പ​യ​ര്‍, പ​രി​പ്പ്, വെ​ളി​ച്ചെ​ണ്ണ, ഉ​ഴു​ന്ന് തു​ട​ങ്ങി​യ​വ​യാ​ണ് വി​ത​ര​ണംചെ​യ്യു​ന്ന​ത്. അ​രി​യി​ല്ലാ​ത്ത​തു കാ​ര​ണം കു​ട്ടി​ക​ള്‍​ക്ക് പാ​യ​സം വ​ച്ചു ന​ല്‍​കു​ന്ന അ​ങ്ക​ണ​വാ​ടി​ക​ളു​മു​ണ്ട്. പോ​ഷ​കാ​ഹാ​ര സാ​ധ​ന​ങ്ങ​ള്‍ അങ്ക​ണ​വാ​ടി​ക​ളി​ല്‍ ഇ​റ​ക്കേ​ണ്ട ചു​മ​ത​ല ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍​ക്കാ​ണ്. എ​ന്നാ​ല്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍ ഈ ​കാ​ര്യ​ത്തി​ല്‍ അ​നാ​സ്ഥ കാ​ണി​ക്കു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം.
അങ്ക​ണ​വാ​ടി​യി​ലെ വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ക്കു​ന്പോ​ൾ ഇ​റ​ക്കാ​മെ​ന്നു മ​റു​പ​ടി ന​ല്‍​കു​ന്ന​ത​ല്ലാ​തെ ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​കു​ന്നി​ല്ല. മു​മ്പ് അ​ങ്ക​ണ​വാ​ടി​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് കളി​പ്പാ​ട്ട​ങ്ങ​ള്‍ ഇ​റ​ക്കു​ന്ന​തി​ന് പ​ണം നീ​ക്കി​വ​ച്ചി​രു​ന്നു​വെ​ങ്കി​ലും ക​ളി​പ്പാ​ട്ടം ഇ​റ​ക്കാ​തെ പ​ണം ദു​ര്‍​വി​നി​യോ​ഗം ചെ​യ്തെ​ന്ന പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.