പ​യ്യ​ന്നൂ​രി​ൽ പെ​ട്രോ​ളി​യം സം​ഭ​ര​ണി തു​ട​ങ്ങാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: എം​പി
Thursday, December 12, 2019 1:55 AM IST
കാ​സ​ർ​ഗോ​ഡ്: പ​യ്യ​ന്നൂ​രി​ൽ ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡും ഹി​ന്ദു​സ്ഥാ​നും പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡും സം​യു​ക്ത​മാ​യി പെ​ട്രോ​ളി​യം സം​ഭ​ര​ണി നി​ർ​മി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി പാ​ർ​ല​മെ​ന്‍റി​ൽ ശൂ​ന്യ​വേ​ള​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന പ​രി​സ്ഥി​തി ആ​ഘാ​ത വി​ല​യി​രു​ത്ത​ൽ അ​തോ​റി​റ്റി ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി​ക്ക് നേ​ര​ത്തെ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. പ​ദ്ധ​തി​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ള്ള 85 ഏ​ക്ക​ർ സ്ഥ​ലം ക​ണ്ട​ൽ​ക്കാ​ടു​ക​ൾ, നെ​ൽ​വ​യ​ലു​ക​ൾ, ജ​ലാ​ശ​യ​ങ്ങ​ൾ, ന​ദി​ക​ൾ, കാ​യ​ലു​ക​ൾ എ​ന്നി​വ​യ​ട​ങ്ങി​യ പാ​രി​സ്ഥി​തി​ക​മാ​യി സ​വി​ശേ​ഷ​ത​ക​ളു​ള്ള പ്ര​ദേ​ശ​മാ​ണെ​ന്നും കൂ​ടാ​തെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ കൃ​ഷി​യെ​യും മ​ത്സ്യ​ബ​ന്ധ​ന​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും എ​ന്നും എംപി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഏഴിമലയിലെ ഇ​ന്ത്യ​ൻ നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ നി​ന്ന് വെ​റും ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് നി​ർ​ദി​ഷ്ട പെ​ട്രോ​ളി​യം സം​ഭ​ര​ണ ടെ​ർ​മി​ന​ലി​ൽ നി​ന്നു​ള്ള​തെ​ന്നും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പെ​ട്രോ​ളി​യം സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു പ്ലാ​ന്‍റ് ദേ​ശീ​യ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും എം​പി വ്യ​ക്ത​മാ​ക്കി. ബി​പി​സി​എ​ൽ ഓ​ഹ​രി​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​റ്റ​ഴി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി​ക്കു​ള്ള സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് സം​സ്ഥാ​ന​സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു.
കൂ​ടാ​തെ പെ​ട്രോ​ൾ ഉ​പ​ഭോ​ഗ കാ​റു​ക​ൾ പ​ത്തുവ​ർ​ഷം കൊ​ണ്ട് നി​ർ​ത്ത​ണ​മെ​ന്ന കേ​ന്ദ്രന​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​യ്യ​ന്നൂ​രി​ലെ സം​ഭ​ര​ണി ദോ​ഷ​ക​ര​മാ​യി മാ​ത്ര​മേ ഭ​വി​ക്കു​ന്നു​ള്ളു​വെ​ന്നും ജ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്തു പ്ര​സ്തു​ത പെ​ട്രോ​ളി​യം സം​ഭ​രണി തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ ത​ട​യ​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.