ക​ല്യോ​ട്ട് ക​ളി​യാ​ട്ടം: അ​ശ്വ​സ​ന്ദേ​ശ യാ​ത്ര​യു​ടെ പ്ര​ച​ര​ണം ഇ​ന്നു തു​ട​ങ്ങും
Thursday, December 12, 2019 1:55 AM IST
പെ​രി​യ: ക​ല്യോ​ട്ട് ഭ​ഗ​വ​തിക്ഷേ​ത്രം പെ​രു​ങ്ക​ളി​യാ​ട്ട മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹൊ​സ്ദു​ർ​ഗ് മാ​രി​യ​മ്മ​ൻ കോ​വി​ലി​ൽ നി​ന്ന് തൃ​ക്ക​ണ്ണാ​ട് ത്രയം​ബ​കേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​ട​ത്തു​ന്ന അ​ശ്വ സ​ന്ദേ​ശ​യാ​ത്ര​യു​ടെ പ്ര​ച​ര​ണ ര​ഥ​യാ​ത്ര ഇ​ന്നു പ​യ്യ​ന്നൂ​ർ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​പ​രി​സ​ര​ത്തു
നി​ന്ന് പ്ര​യാ​ണം ആ​രം​ഭി​ക്കും. വി​വി​ധ ക​ഴ​ക ക്ഷേ​ത്ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു ര​ഥ​യാ​ത്ര വൈ​കു​ന്നേ​രം കാ​ഞ്ഞ​ങ്ങാ​ട് സ​മാ​പി​ക്കും. നാ​ളെ രാ​വി​ലെ കാ​ഞ്ഞ​ങ്ങാ​ട് നി​ത്യാ​ന​ന്ദാ​ശ്ര​മ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ക്കും.
വൈ​കു​ന്നേ​രം പാ​ണ​ത്തൂ​ർ കി​ഴ​ക്ക് കൂ​ലോം ക്ഷേ​ത്ര പ​രി​സ​ര​ത്ത് എ​ത്തി​ച്ചേരും. 14ന് ​രാ​വി​ലെ കി​ഴ​ക്ക് കൂ​ലോം ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ചു ബ​ന്ത​ടു​ക്ക സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രും. 15ന് ​മ​ധൂ​ർ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് തു​ട​ങ്ങി കീ​ഴൂ​ർ, ച​ട്ട​ഞ്ചാ​ൽ, പെ​രി​യ വ​ഴി കാ​ഞ്ഞ​ങ്ങാ​ട് സ​മാ​പി​ക്കും. പെ​രു​ങ്ക​ളി​യാ​ട്ട മ​ഹോ​ത്സ​വ​ത്തി​ന്‍റെ വ​ര​ച്ചു വ​യ്ക്ക​ൽ ച​ട​ങ്ങ് 17ന് ​ന​ട​ക്കും. 20ന് ​ക​ല​വ​റ നി​റ​യ്ക്ക​ൽ. 23 മു​ത​ൽ 29 വ​രെ​യാ​ണ് പെ​രു​ങ്ക​ളി​യാ​ട്ടം.