സൂ​ര്യ​ഗ്ര​ഹ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ ക​മ്പ​ല്ലൂ​ര്‍ ഒ​രു​ങ്ങു​ന്നു
Thursday, December 12, 2019 1:55 AM IST
ചി​റ്റാ​രി​ക്കാ​ൽ: 26ന് ​ന​ട​ക്കു​ന്ന ജ്യോ​തി​ശാ​സ്ത്ര വി​സ്മ​യ​മാ​യ വലയ സൂ​ര്യ​ഗ്ര​ഹ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ സൂ​ര്യോ​ത്സ​വം ഒ​രു​ക്കി ക​മ്പ​ല്ലൂ​ര്‍ ഗ്രാ​മം ഒ​രു​ങ്ങു​ന്നു. സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി 25ന് ​രാ​ത്രി 200 കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന ക്യാ​മ്പോ​ടെ​യാ​ണ് സൂ​ര്യോ​ത്സ​വം ആ​രം​ഭി​ക്കു​ക. ജ്യോ​തി​ശാ​സ്ത്ര പ്ര​തി​ഭാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും ജ്യോ​തി​ര്‍​ഗോ​ള​ങ്ങ​ളെ​ക്കു​റി​ച്ചും ക്യാ​മ്പം​ഗ​ങ്ങ​ള്‍​ക്ക് വി​ദ​ഗ്ധ​ര്‍ ക്ലാ​സു​ക​ളെ​ടു​ക്കും. ന​ക്ഷ​ത്ര​നി​രീ​ക്ഷ​ണ പ​രി​ശീ​ല​ന​ത്തി​ന് പ്ര​ഫ. എം. ​ഗോ​പാ​ല​ന്‍ നേ​തൃ​ത്വം ന​ല്‍​കും.
വീ​ഡി​യോ പ്ര​ദര്‍​ശ​ന​വും ന​ട​ക്കും. 26ന് ​രാ​വി​ലെ 8.30 മു​ത​ല്‍ ജ​ന​കീ​യ സൂ​ര്യ​ഗ്ര​ഹ​ണ നി​രീ​ക്ഷ​ണ​വും ന​ട​ക്കും. മു​ന്നൂ​റി​ലേ​റെ പേ​ര്‍ ക​മ്പ​ല്ലൂ​ര്‍ സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ വ​ച്ചു​ന​ട​ക്കു​ന്ന നി​രീ​ക്ഷ​ണ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും. ക​മ്പ​ല്ലൂ​ര്‍ സി​ആ​ര്‍​സി ആ​ൻ​ഡ് ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്പ​ല്ലൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ​യ​ന്‍​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സൂ​ര്യോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 25ന് ​രാ​ത്രി സ​ഹ​വാ​സ​രീ​തി​യി​ല്‍ വി​വി​ധ വീ​ടു​ക​ളി​ലാ​യി കു​ട്ടി​ക​ള്‍​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കും.
സു​ര​ക്ഷി​ത​മാ​യ ഗ്ര​ഹ​ണനി​രീ​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​ലു​മി​നി​യം ഫോ​യി​ല്‍ ക​ണ്ണ​ട​ക​ള്‍ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മി​ച്ചു​ന​ല്‍​കും.
സൂ​ര്യോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു​ള്ള സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ഡി​സം​ബ​ര്‍ 13ന് ​വൈ​കു​ന്നേ​രം 4.30ന് ​ക​മ്പ​ല്ലൂ​ര്‍ സി​ആ​ര്‍​സി ആ​ൻ​ഡ് ഗ്ര​ന്ഥ​ശാ​ല​യി​ല്‍ വ​ച്ച് ന​ട​ക്കും. ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ര്‍​ത്ത​ക​രെ സ​മീ​പി​ച്ചു പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്.