ക​ർ​ഷ​ക വി​രു​ദ്ധ ചാ​ന​ലു​ക​ൾ ബ​ഹി​ഷ്കരി​ക്ക​ണം: ഇ​ൻ​ഫാം
Thursday, December 12, 2019 1:56 AM IST
പ​യ്യാ​വൂ​ർ: ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ക​ണ്ണൂ​രി​ൽ ല​ക്ഷ​ങ്ങ​ൾ അ​ണി​നി​ര​ന്ന ക​ർ​ഷ​ക സം​ഗ​മ​വും ക​ർ​ഷ​ക പ്ര​തി​ഷേ​ധ​വും പ്ര​മു​ഖ ചാ​ന​ലു​ക​ൾ ഒ​രു വാ​ർ​ത്ത​യാ​യി​പ്പോ​ലും പ​രി​ഗ​ണി​ച്ചി​ല്ലാ​യെ​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ഇ​ൻ​ഫാം. ഭൂ​രി​പ​ക്ഷം വ​രു​ന്ന ക​ർ​ഷ​ക​രു​ടെ ഇ​ന്ന​ത്തെ ദ​യ​നീ​യ സ്ഥി​തി അ​ധി​കാ​ര വ​ർ​ഗ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി ക​ർ​ഷ​ക​ർ​ക്ക് നീ​തി ല​ഭി​ക്കാ​ൻ നി​ല​കൊ​ള്ളേ​ണ്ട മാ​ധ്യ​മ​ങ്ങ​ൾ ആ​ർ​ക്ക് വേ​ണ്ടി​യാ​ണ് നി​ല​കൊ​ള്ളൂ​ന്ന​തെ​ന്ന് സ​മൂ​ഹം വി​ല​യി​രു​ത്ത​ണ​മെ​ന്നും അ​നാ​വ​ശ്യ​മാ​യ ഗോ​സി​പ്പു​ക​ളി​ലൂ​ടെ മ​നു​ഷ്യ​ന്‍റെ എ​ല്ലാ ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ളും ത​ക​ർ​ക്കു​ക​യും മ​നു​ഷ്യ​രെ ത​മ്മി​ൽ ഭി​ന്നി​പ്പി​ക്കു​ക​യും ചെ​യ്ത് കോ​ടി​ക​ൾ വ​രു​മാ​നം ല​ക്ഷ്യ​മി​ടു​ന്ന ചാ​ന​ലു​ക​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​രാ​ണെ​ന്നും ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ക്കു​ന്ന ചാ​ന​ലു​ക​ളെ ബ​ഹി​ഷ്കരി​ക്കാ​ൻ ക​ർ​ഷ​ക​രെ നി​ർ​ബ​ന്ധി​ത​രാ​ക്ക​രു​തെ​ന്നും ഇ​ൻ​ഫാം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി പ​റ​ഞ്ഞു. ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ക്ക​റി​യ നെ​ല്ലം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി തു​ണ്ട​ത്തി​ൽ, ജോ​സ് തോ​ണി​ക്ക​ൽ ,ലാ​ലി​ച്ച​ൻ, ഷാ​ജി തെ​ക്കേ​ക്ക​ര, ടോ​മി എ​ടൂ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ചു​ഴ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.