മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍ ജി​ല്ല​യി​ൽ 4.36 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
Thursday, December 12, 2019 1:56 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍ ജി​ല്ല​യി​ല്‍ ന​ട​ത്തി​യ സി​റ്റിം​ഗി​ല്‍ 4,36,977 രൂ​പ​യു​ടെ ക​ടാ​ശ്വാ​സം അ​നു​വ​ദി​ച്ചു. ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റി​സ് ഗോ​പി​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഗ​സ്റ്റ് ഹൗ​സി​ലാ​ണ് സി​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ച​ത്.
തൃ​ക്ക​രി​പ്പൂ​ര്‍-​പ​ട​ന്ന​ക്ക​ട​പ്പു​റം, തൈ​ക്ക​ട​പ്പു​റം, പ​ട​ന്ന​ക്ക​ട​പ്പു​റം, ഷി​റി​യ എ​ന്നി​വ​ട​ങ്ങ​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളി​ലും ഉ​ദു​മ-​പ​ന​യാ​ല്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ര്‍​ബ​ന്‍ സൊ​സൈ​റ്റി, കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് മേ​ല്‍​പ്പ​റ​മ്പ് ശാ​ഖ എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ന്നെ​ടു​ത്ത 18 വാ​യ്പ​ക​ള്‍​ക്കാ​ണ് ക​ടാ​ശ്വാ​സം അ​നു​വ​ദി​ക്കു​ന്ന​തി​ന് ക​മ്മീ​ഷ​ന്‍ ശി​പാ​ര്‍​ശ ചെ​യ്ത​ത്. സി​റ്റിം​ഗി​ല്‍ 90 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​ക​ളാ​ണ് ക​മ്മീ​ഷ​ന്‍ പ​രി​ഗ​ണി​ച്ച​ത്. ക​ക്ഷി​ക​ൾ ഹാ​ജ​രാ​കാ​ത്ത ഒ​രു പ​രാ​തി അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി.
ഹൊ​സ്ദു​ര്‍​ഗ് ഹൗ​സിം​ഗ് സ​ഹ​ക​ര​ണ​സം​ഘം ന​ല്‍​കി​യ വാ​യ്പ​യ്ക്ക് ക​ടാ​ശ്വാ​സ തു​ക അ​നു​വ​ദി​ക്കു​ന്ന​തി​ന് സ​ഹ​ക​ര​ണ​സം​ഘം ര​ജി​സ്ട്രാ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​താ​യി ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ക​ടാ​ശ്വാ​സം അ​നു​വ​ദി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ക​മ്മീ​ഷ​ന്‍ അം​ഗം ബ​ഷീ​ര്‍ കൂ​ട​ത്താ​യി, സ​ഹ​ക​ര​ണ​വ​കു​പ്പി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) അ​ബ്ദു​ല്‍ അ​സീ​സ്, അ​സി. ഡ​യ​റ​ക്ട​ര്‍ സ്റ്റീ​ഫ​ന്‍, ജൂ​നി​യ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി. ​ച​ന്ദ്ര​ന്‍, ജോ​ബി​മോ​ള്‍ തോ​മ​സ് എ​ന്നി​വ​രും സി​റ്റിം​ഗി​ൽ സം​ബ​ന്ധി​ച്ചു. സി​റ്റിം​ഗി​ൽ പു​തു​താ​യി ല​ഭി​ച്ച പ​രാ​തി​ക​ള്‍ അ​ടു​ത്ത സി​റ്റിം​ഗി​ല്‍ പ​രി​ഗ​ണി​ക്കും. ഇ​തി​ന്‍റെ തീ‍​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
ക​ടാ​ശ്വാ​സ തു​ക കൈ​പ്പ​റ്റി​യി​ട്ടും കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സൊ​സൈ​റ്റി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് പ്ര​മാ​ണം തി​രി​കെ​ന​ല്‍​കാ​ത്ത​തി​ല്‍ ക​മ്മീ​ഷ​ന്‍ ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. ഇ​ങ്ങ​നെ ചെ​യ്യു​ന്ന സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ള്‍​ക്ക് എ​തി​രേ 2018-ലെ ​കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍ (ഭേ​ദ​ഗ​തി) ആ​ക്ട് അ​നു​സ​രി​ച്ചു പ്രോ​സി​ക്യൂ​ഷ​നും ഒ​രു ല​ക്ഷം രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു ക​മ്മീ​ഷ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. പ​ള്ളി​ക്ക​ര, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ, ഉ​ദു​മ-​പ​ന​യാ​ല്‍ എ​ന്നീ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലും മ​ഞ്ചേ​ശ്വ​രം, ഹൊ​സ്ദു​ര്‍​ഗ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും ഉ​ദു​മ വ​നി​ത സ​ഹ​ക​ര​ണ ബാ​ങ്കി​ലും കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കി​ന്‍റെ കാ​ഞ്ഞ​ങ്ങാ​ട് ശാ​ഖ​യി​ൽ നി​ന്നു​മാ​യി എ​ടു​ത്ത 24 വാ​യ്പ​ക​ൾ കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​യി ക​ണ്ടു തീ​ര്‍​പ്പാ​ക്കാ​ന്‍ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു.
കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് തൃ​ക്ക​ണ്ണാ​ട് ശാ​ഖ​യി​ല്‍ നി​ന്ന് എ​ടു​ത്ത വാ​യ്പ കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​യി ക​ണ്ടു ക​ട​ക്ക​ണ​ക്ക് തീ​ര്‍​പ്പാ​ക്കാ​ന്‍ നേ​ര​ത്തേ ന​ല്‍​കി​യ ഉ​ത്ത​ര​വ് പാ​ലി​ക്കാ​നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.