എ​തി​ർ​പ്പ് ശ​ക്തം; 40 കോ​ടി​യു​ടെ മാം​സ സം​സ്‌​ക​ര​ണ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ന്നു
Friday, December 13, 2019 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്രാ​കൃ​ത​രീ​തി​യി​ലു​ള്ള മൃ​ഗ അ​റ​വി​നു പ​ക​രം ശാ​സ്ത്രീ​യ​രീ​തി​യി​ൽ ആ​ടു​മാ​ടു​ക​ളെ ക​ശാ​പ്പുചെ​യ‌്ത‌് ശു​ദ്ധ​മാ​യ മാം​സം ഉ​പ​ഭോ​ക‌്താ​ക്ക​ൾ​ക്ക‌് ല​ഭ്യ​മാ​ക്കാ​ൻ കാ​ഞ്ഞ​ങ്ങാ​ട‌് ന​ഗ​ര​സ​ഭ ല​ക്ഷ്യ​മി​ട്ട 40 കോ​ടി​യു​ടെ മാം​സ സം​സ്‌​ക​ര​ണ പ​ദ്ധ​തി ന​ഷ്ട​മാ​കു​ന്നു. വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റ​വു​ശാ​ല-​മാം​സ സം​സ്‌​ക​ര​ണ ഫാ​ക്ട​റി​യു​ടെ മാ​തൃ​ക​യി​ലാ​ണ് കാ​ഞ്ഞ​ങ്ങാ​ട്ട് സ്ഥാ​പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ പ​രി​സ​ര​വാ​സി​ക​ൾ ഇ​തി​നെ എ​തി​ർ​ത്ത​തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത‌്.

അ​റ​വു​ശാ​ല​യി​ൽ​നി​ന്നു​ള്ള മാ​ലി​ന്യം ത​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​മെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ളു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ഫാ​ക്ട​റി പ്ര​വ​ർ​ത്ത​നം ക​ണ്ട് മ​ന​സി​ലാ​ക്കാ​ൻ നാ​ട്ടു​കാ​രെ​യും വി​വി​ധ രാ​ഷ‌്ട്രീ​യ​പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ​യും ക്ഷ​ണി​ച്ചെ​ങ്കി​ലും അ​തി​നു ത​യാ​റാ​യി​ല്ലെ​ന്നും ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ന്ന​താ​യും ചെ​യ​ർ​മാ​ൻ വി.​വി.​ ര​മേ​ശ​ൻ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ സ്വ​കാ​ര്യവ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്താ​ണ് ആ​ടു​മാ​ടു​ക​ളെ അ​റു​ത്ത് മാം​സം മാ​ർ​ക്ക​റ്റി​ലെ​ത്തി​ക്കു​ന്ന​ത്. ആ​ടു​മാ​ടു​ക​ളെ അ​റു​ക്കു​ന്ന​തി​നു മു​മ്പ് മൃ​ഗ​ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ അ​തൊ​ന്നും എ​വി​ടെ​യും പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ലാ​ണ‌് ന​ഗ​ര​സ​ഭ ആ​ധു​നി​കരീ​തി​യി​ലു​ള്ള അ​റ​വു​ശാ​ല സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത‌്.

ആ​വി​ക്ക​ര​യി​ൽ ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച മ​ലി​നജ​ല​ പ്ലാ​ന്‍റ് നി​ർ​മാ​ണ​വു​മാ​യി വി​ജി​ല​ൻ​സ‌് അ​ന്വേ​ഷ​ണം വ​രി​ക​യും പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​വു​ക​യു​മാ​യി​രു​ന്നു. ഇ​വി​ടെ​യാ​ണ‌് നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി ആ​വി​ക്ക​ര​യി​ൽ അ​റ​വു​ശാ​ല പ​ദ്ധ​തി​ക്ക് ആ​ലോ​ച​ന ന​ട​ത്തി​യ​ത്.