ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ള്‍ നടത്തി
Friday, December 13, 2019 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ കേ​ര​ളം എ​ന്ന സ​ന്ദേ​ശം ന​ല്‍​കി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ പ്ര​തി​ജ്ഞ ചൊ​ല്ലി. മാ​വു​ങ്കാ​ല്‍ രാം​ന​ഗ​ര്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ കെ.​വി.​പു​ഷ്പ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​ധ്യാ​പ​ക​ൻ കെ.​ല​ക്ഷ്മ​ണ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി നീ​ല​മ​ന ശ​ങ്ക​ര​ന്‍, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ കെ.​വി.​ആ​ര്‍​ച്ച എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​ഷോ ജ​യിം​സ് ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ കേ​ര​ള​ത്തെ കു​റി​ച്ചു​ള്ള സ​ന്ദേ​ശം ന​ല്‍​കി. കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷ മി​ഷ​ന്‍ വ​യോ​മി​ത്രം കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ഷ്റ​ഫ് ന​ന്ദി പ​റ​ഞ്ഞു. ബ​ല്ല ഈ​സ്റ്റ് ജി​എ​ച്ച്എ​ച്ച്എ​സി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ അ​ധ്യാ​പ​ക​രാ​യ കെ.​വി.​ആ​ന​ന്ദ​ന്‍, എ​ന്‍.​ശു​ഭ, കെ.​എ​ൻ.​ശ്യാ​മ​ള, ഷാ​ന്‍റി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​ഷോ, വ​യോ​മി​ത്രം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ഷ്റ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നീ​ലേ​ശ്വ​രം ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​ക​ള്‍​ക്ക് മു​ഖ്യാ​ധ്യാ​പി​ക എം.​എ​സ്.​ശ്രീ​ദേ​വി, രാ​ജേ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി. കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ വ​യോ​മി​ത്രം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി.​രാ​ജേ​ഷ് ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.