നേ​ത്ര​പ​രി​ശോ​ധ​നാ പ​ദ്ധ​തി​യു​മാ​യി ആ​ന​ന്ദാ​ശ്ര​മം ല​യ​ൺ​സ് ക്ല​ബ്
Saturday, December 14, 2019 1:28 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പൊ​തു​വി​ദ്യാ​ല​ങ്ങ​ളി​ൽ മൂ​ന്നു വ​യ​സ് മു​ത​ൽ ഏ​ഴു വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് നേ​ത്ര പ​രി​ശോ​ധ​ന (പീ​ഡി​യാ​ട്രി​ക് വി​ഷൻ സ്ക്രീ​നിം​ഗ്) പ​ദ്ധ​തി​യു​മാ​യി ആ​ന​ന്ദാ​ശ്ര​മം ല​യ​ൺ​സ് ക്ല​ബ്. കാ​ഞ്ഞ​ങ്ങാ​ട് ക​ട​പ്പു​റം പി​പി​ടി​എ​സ്എ​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ എ​ൻ. മ​ണി​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ന​ന്ദാ​ശ്ര​മം ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി. ​ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​യ​ൺ​സ് ജോ​യി​ന്‍റ് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ർ, റീ​ജ​ൺ ചെ​യ​ർ​പേ​ഴ്സ​ൺ വി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ കെ. ​മൊ​യ്തീ​ൻ​കു​ഞ്ഞി ഹാ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ന​ജി​മു​ദ്ദീ​ൻ, ത​ങ്ക​രാ​ജ് മാ​ണി​ക്കോ​ത്ത്, കെ .​നാ​രാ​യ​ണ​ൻ, ജ​യ​രാ​ജ് ന​മ്പ്യാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മു​ഖ്യാ​ധ്യാ​പ​ക​ൻ പി. ​രാ​ജീ​വ​ൻ സ്വാ​ഗ​ത​വും ക്ല​ബ് സെ​ക്ര​ട്ട​റി ജ​നാ​ർ​ദ​ന​ൻ മേ​ല​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. വി​ഷ്വ​ൽ സ്ക്രീ​നിം​ഗ് ടെ​ക്നി​ഷ്യ​ൻ ടി. ​പ്രി​ൻ​സ് നേ​തൃ​ത്വം ന​ൽ​കി.