പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ പ്ര​തി​ഷേ​ധം
Saturday, December 14, 2019 1:28 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പൗ​ര​ത്വ ബി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു സി​പി​എം പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യറ്റം​ഗം പി .​ജ​നാ​ര്‍​ദ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി.​വി. അ​മ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​അ​പ്പു​ക്കു​ട്ട​ന്‍, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍, അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ന്‍, കെ. ​രാ​ജ്‌​മോ​ഹ​ന്‍, പി. ​നാ​രാ​യ​ണ​ന്‍, കെ.​വി. ല​ക്ഷ്മി, ദേ​വീ ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മാ​ർ​ച്ച് ന​ട​ത്തി

കാ​ഞ്ഞ​ങ്ങാ​ട്: ആ​ധു​നി​ക ഗോ​ഡൗ​ൺ ശൃം​ഖ​ല ഉ​ണ്ടാ​ക്കു​ക, നെ​ല്ല് സം​ഭ​ര​ണ​ത്തി​ന്‍റെ കു​ടി​ശി​ക ഉ​ട​ൻ കൊ​ടു​ത്തു​തീ​ർ​ക്കു​ക, വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് സംര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് അ​ഖി​ലേ​ന്ത്യ കി​സാ​ൻ​സ​ഭ ജി​ല്ലാ കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​പ്ര​ദീ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​സി​നാ​ർ അ​ധ്യ​ക്ഷ​ത​ വഹി​ച്ചു. ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, കെ.​പി. സ​ഹ​ദേ​വ​ൻ, പി.​എ. നാ​യ​ർ, എം. ​കൃ​ഷ്ണ​ൻ, കെ. ​കു​ഞ്ഞി​രാ​മ​ൻ, ബി. ​ര​ത്നാ​ക​ര​ൻ ന​മ്പ്യാ​ർ, വി. ​ക​ണ്ണ​ൻ, ബി.​പി. അ​ഗ്ഗി​ത്താ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.