ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് : പ​രി​ഗ​ണ​ന​യ്ക്കെ​ത്തി​യ​ത് 1500 ഓ​ളം കേ​സു​ക​ള്‍
Sunday, December 15, 2019 1:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൊ​സ്ദു​ര്‍​ഗ് കോ​ട​തി​യി​ല്‍ ന​ട​ത്തി​യ ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണ​ന​യ്ക്കെ​ത്തി​യ​ത് 1500 ഓ​ളം കേ​സു​ക​ള്‍. വി​വി​ധ ദേ​ശ​സാ​ത്കൃ​ത-​സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളും ബി​എ​സ്എ​ന്‍​എ​ല്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി കേ​സു​ക​ള്‍ അ​ദാ​ല​ത്തി​ലെ​ത്തി.
കോ​ട​തി​യി​ൽ എ​ത്താ​ത്ത പ​രാ​തി​ക​ളും അ​ദാ​ല​ത്ത് മു​ന്പാ​കെ എ​ത്തി​യി​രു​ന്നു. സ​ബ് ജ​ഡ്ജ് കെ. ​വി​ദ്യാ​ധ​ര​ന്‍, മ​ജി​സ്ട്രേ​റ്റ്മാ​രാ​യ എം.​സി. ആ​ന്‍റ​ണി, ആ​ര്‍.​എം. സ​ല്‍​മ​ത്ത്, താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​പി. രാ​മ​ച​ന്ദ്ര​ന്‍, പാ​രാ ലീ​ഗ​ല്‍ വ​ള​ണ്ടി​യ​ര്‍​മാ​ര്‍, കോ​ട​തി ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.