ദേ​ശീ​യ പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കു​ക: ആ​ശാ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ
Sunday, December 15, 2019 1:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: 2020 ജ​നു​വ​രി എ​ട്ടി​ന് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ കു​ടും​ബ​യോ​ഗ​ങ്ങ​ളും പ്ര​ക​ട​ന​ങ്ങ​ളും പ്ര​ച​ാര​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്ത​ണ​മെ​ന്നും കാ​ഞ്ഞ​ങ്ങാ​ട് ന​ട​ന്ന ആ​ശാ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ജ​ന​റ​ൽ​ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ. ​ര​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തൊ​ഴി​ൽ​സ്ഥി​ര​ത​യും മി​നി​മം വേ​ത​ന​വും പെ​ൻ​ഷ​നും സാ​മൂ​ഹ്യ​സു​ര​ക്ഷാ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഓ​മ​ന നാ​രാ​യ​ണ​ൻ, ടി. ​ദാ​ക്ഷാ​യ​ണി, എം. ​മ​ഞ്ജു​ഷ, കെ. ​സു​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​വി. പ്ര​സ​ന്ന​കു​മാ​രി സ്വാ​ഗ​തം പ​റ​ഞ്ഞു.