കാ​ഴ്ച​വ​സ്തു​വ​ല്ല; അ​ഭി​മാ​നമാണ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്
Sunday, December 15, 2019 1:35 AM IST
ബ​ദി​യ​ടു​ക്ക: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ഏ​റെ പി​ന്നോ​ക്കം​നി​ല്‍​ക്കു​ന്ന ജി​ല്ല​യു​ടെ ഏ​റ്റ​വും വ​ലി​യ വി​ക​സ​ന പ്ര​തീ​ക്ഷ​ക​ളി​ലൊ​ന്നാ​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ക്കി​ന​ടു​ക്ക​യി​ലെ നി​ർ​ദി​ഷ്ട മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് ഇ​ഴ​യ​ൽ സ​മ​രം.
മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ അ​ക്കാ​ദ​മി​ക് കെ​ട്ടി​ടം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി ഇ​പ്പോ​ഴും മെ​ല്ലെ​പ്പോ​ക്കി​ലാ​ണ്. സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്സ്, ഹോ​സ്റ്റ​ല്‍, ലൈ​ബ്ര​റി, മീ​റ്റിം​ഗ് ഹാ​ള്‍, മാ​ലി​ന്യ സം​സ്ക​ര​ണം, വൈ​ദ്യു​തി തു​ട​ങ്ങി​യ​വ​യ്ക്കാ​വ​ശ്യ​മാ​യ ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ഇ​തു​വ​രെ പൂ​ർ​ണ​മാ​യും ല​ഭി​ച്ചി​ട്ടി​ല്ല. 135 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് നി​ര്‍​മാ​ണ ഏ​ജ​ന്‍​സി​യാ​യ കി​റ്റ്കോ സ​ര്‍​ക്കാ​റി​ന് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് ആ​വ​ശ്യ​മാ​യി വ​രു​ന്ന തു​ക ബ​ജ​റ്റി​ലെ​ങ്കി​ലും മാ​റ്റി​വ​ച്ച് എ​ത്ര​യും​പെ​ട്ടെ​ന്നു പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ജ​ന​കീ​യസ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. കാ​ഴ്ച​വ​സ്തു​വ​ല്ല, കാ​സ​ർ​ഗോ​ഡി​ന്‍റെ അ​ഭി​മാ​ന​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​യി​രു​ന്നു സ​മ​രം.
ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. കൃ​ഷ്ണ ഭ​ട്ട് സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ജ​ന​കീ​യ​സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ മാ​ഹി​ന്‍ കേ​ളോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ര്‍ എ.​കെ. ശ്യാം ​പ്ര​സാ​ദ്, ജെ.​എ​സ്. സോ​മ​ശേ​ഖ​ര, ച​ന്ദ്ര​ശേ​ഖ​ര റാ​വു ക​ല്ലി​ഗെ, അ​ൻ​വ​ർ ഓ​സോ​ൺ, എ​സ്.​എ​ൻ. മ​യ്യ, എ.​എ​സ്. അ​ഹ്മ​ദ്, ബി.​എ​സ്. ഗാം​ഭീ​ർ, എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ആ​യി​ഷ പെ​ർ​ള, സി​ദ്ദീഖ് ഒ​ള​മു​ക​ർ, കു​ഞ്ചാ​ര്‍ മു​ഹ​മ്മ​ദ്, ശ്യാം ​പ്ര​സാ​ദ് മാ​ന്യ, അ​ജ​യ​ന്‍ പ​ര​വ​ന​ടു​ക്കം, വാ​രി​ജാ​ക്ഷ​ൻ, ജീ​വ​ന്‍ തോ​മ​സ്, അ​ബ്ദു​ല്‍ നാ​സി​ര്‍, പ്ര​ഫ. ശ്രീ​നാ​ഥ്, പ്ര​ഫ. ഗോ​പി​നാ​ഥ്, അ​ബ്ദു​ല്ല ചാ​ല​ക്ക​ര, ഫാ​റൂ​ഖ് കാ​സി​മി, ജോ​സ് ജോ​സ​ഫ്, തി​രു​പ​തി കു​മാ​ർ ഭ​ട്ട്, ഷാ​ഫി ഹാ​ജി ആ​ദൂ​ർ, മൊ​യ്തീ​ന്‍ കു​ട്ടി തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.