മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മ്പാ​ദ്യ സ​മാ​ശ്വാ​സ പ​ദ്ധ​തി 20 ന് ​ആ​രം​ഭി​ക്കും
Monday, December 16, 2019 1:27 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ ക​ട​ല്‍/ ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യു​ള​ള 2019-20 വ​ര്‍​ഷ​ത്തെ സ​മ്പാ​ദ്യ സ​മാ​ശ്വാ​സ പ​ദ്ധ​തി 20ന് ​ആ​രം​ഭി​ക്കും.
18നും 60​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള സ​ജീ​വ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും അ​നു​ബ​ന്ധ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വ​നി​ത​ക​ള്‍​ക്കും പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​കാം.
ഇ​തി​നാ​യി 2019 വ​രെ​യു​ള​ള ക്ഷേ​മ​നി​ധി വി​ഹി​തം അ​ട​യ്ക്ക​ണം. ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​മാ​യി 2019 ഡി​സം​ബ​ര്‍ മാ​സം 500 രൂ​പ​യും 2020 ജ​നു​വ​രി മാ​സം 500 രൂ​പ​യും ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച് മാ​സ​ങ്ങ​ളി​ല്‍ 250 രൂ​പ വീ​ത​വു​മാ​ണ് ഒ​ടു​ക്കേ​ണ്ട​ത്.
20 മു​ത​ല്‍ 27 വ​രെ നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം നി​ല​വി​ല്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന ദേ​ശ​സാ​ത്കൃ​ത ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ കോ​പ്പി, ആ​ധാ​ര്‍ കാ​ര്‍​ഡ് കോ​പ്പി, റേ​ഷ​ന്‍ കാ​ര്‍​ഡ് കോ​പ്പി, പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം നേ​രി​ട്ടു ഹാ​ജ​രാ​യി പ​ദ്ധ​തി​യി​ല്‍ ചേ​രാം. രേ​ഖ​ക​ളു​ടെ ഒ​റി​ജി​ന​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​മ്പാ​കെ ഹാ​ജ​രാ​ക്ക​ണം. ഫോ​ൺ: 0467 2202537.