ശ​രി​യാ​ത്രി​ക​ർ​ക്കൊ​രു പൂ​ച്ചെ​ണ്ട്
Thursday, January 16, 2020 1:28 AM IST
വെ​ള്ള​രി​ക്കു​ണ്ട്: റോ​ഡ് സു​ര​ക്ഷാ​വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ള​രി​ക്കു​ണ്ട് സ​ബ് ആ​ർ​ടി ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ശ​രി​യാ​ത്രി​ക​ർ​ക്കൊ​രു പൂ​ച്ചെ​ണ്ട് " എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ൽ സെ​ന്‍റ് ജൂ​ഡ്സ് സ്കൂ​ൾ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് വോ​ള​ണ്ടി​യ​ർ​മാ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് നി​യ​മം അ​നു​സ​രി​ച്ച് വ​രു​ന്ന വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് റോ​സാ​പ്പൂ ന​ൽ​കി അ​ഭി​ന​ന്ദി​ച്ച​ത്.

തു​ട​ർ​ന്ന് പ​ര​പ്പ, ഒ​ട​യം​ചാ​ൽ, മാ​ല​ക്ക​ല്ല്, രാ​ജ​പു​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ തെ​രു​വോ​ര പ്ര​ശ്നോ​ത്ത​രി ന​ട​ത്തി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക​ട​ർ എം.​വി​ജ​യ​ൻ, അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി.​ജെ.​സാ​ജു, പോ​ൾ ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.