അ​ക്കാ​ദ​മി​ക് കെ​ട്ടി​ടോ​ദ്ഘാ​ട​നം എ​ട്ടി​ന്
Thursday, January 16, 2020 1:29 AM IST
കാ​സ​ര്‍​ഗോ​ഡ്: ബ​ദി​യ​ഡു​ക്ക മെ​ഡി​ക്ക​ല്‍​കോ​ള​ജി​ന്‍റെ അ​ക്കാ​ദ​മി​ക് കെ​ട്ടി​ട നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി.
കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ലെ 30 കോ​ടി രൂ​പ ചെല​വി​ലാ​ണ് നി​ര്‍​മാ​ണ പ്ര​വ​ൃത്തി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ഫെ​ബ്രു​വ​രി എ​ട്ടി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഓ​ഫീ​സും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ബാ​ര്‍​ഡ് സ​ഹാ​യ​ത്തോ​ടെ​യു​ള​ള ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക്ലാ​സ് മു​റി​ക​ള്‍, ലാ​ബ്, പ്രി​ന്‍​സി​പ്പ​ലി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടെ​യും മു​റി​ക​ള്‍,മ്യൂ​സി​യം,മോ​ര്‍​ച്ച​റി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ലു​ണ്ട്. ആ​ദ്യം ഒ​പി​യും തു​ട​ര്‍​ന്ന് ഐപി സം​വി​ധാ​ന​വു​മാ​ണ് സ​ജ്ജ​മാ​കുക. ഇ​തോ​ടൊ​പ്പം അ​ത്യാ​വ​ശ്യ ശ​സ്ത്ര​ക്രി​യ​ക്കു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ ഒ​രു​ങ്ങും.