എ​ൻ​ഡോ​സ​ൾ​ഫാ​ൻ: സെ​ക്ര​ട്ടേറിയ​റ്റ് മാ​ർ​ച്ച് 30ന്
Thursday, January 16, 2020 1:29 AM IST
കാ​സ​ർ​ഗോ​ഡ്: സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ജ​ന​വ​രി 30 ന് ​എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത ജ​ന​കീ​യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​രി​ത​ബാ​ധി​ത​ർ സെ​ക്ര​ട്ടേറിയ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ അ​മ്മ​മാ​രും കു​ട്ടി​ക​ളും സെ ​ക്ര​ട്ടേറിയറ്റിനു മു​മ്പി​ൽ ന​ട​ത്തി​യ അ​നി​ശ്ചി​ത​കാ​ല പ​ട്ടി​ണി​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ന്ന ച​ർ​ച്ച​യെത്തു​ട​ർ​ന്നു​ണ്ടാ​ക്കി​യ ഒ​ത്തു​തീ​ർപ്പു ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 2011ൽ ​ന​ട​ന്ന പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ക്യാ​മ്പി​ലൂ​ടെ ക​ണ്ടെ​ത്തി​യ 1905 പേ​രി​ൽ നി​ന്നും ബാ​ക്കി വ​ന്ന 1543 പേ​രി​ൽ 18 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മാ​ണെ​ങ്കി​ലും ചി​കി​ത്സ​യ​ട​ക്കം യാ​തൊ​രു വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും നാ​ളി​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.
അ​വ​ശേ​ഷി​ക്കു​ന്ന 1031 പേ​രു​ടെ മെ​ഡി​ക്ക​ൽ റി​ക്കാർ​ഡ് പ​രി​ശോ​ധി​ച്ച് അ​ർ​ഹ​ത​യു​ള്ള​വ​രെ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തു​ന്നു​മെ​ന്ന ഉ​റ​പ്പും ന​ട​പ്പാ​ക്കി​യി​ല്ല പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന​തും ന​ട​ന്നി​ല്ല. ദു​രി​ത​ബാ​ധി​ത​ർ​ക്ക് ജോ​ലി ന​ൽ​ക​ണ​മെ​ന്ന ആ​യി​ഷ പോ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​ട്ടു​ള്ള നി​യ​മ​സ​ഭ സ​മി​തി​യു​ടെ ശിപാ​ർ​ശ​യി​ലും ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. സ​ർ​ക്കാ​ർ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ പ്ര​യോ​ഗ​ത്തി​ൽ വ​രാ​ത്ത സാ​ഹ​ച​ര്യം ദു​രി​ത​ബാ​ധി​ത​രെ സ​മ​ര​ത്തി​നു നി​ർ​ബ​ന്ധി​ക്കു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. 19ന് ​രാ​വി​ലെ പ​ത്തി​നു കാ​സ​ർ​ഗോ​ഡ് ഒ​പ്പു​മ​ര​ച്ചു​വ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ സ​മ​ര ജ്വാ​ല തീ​ർ​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ദ​യാ​ബാ​യ്, അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ട്, നാ​രാ​യ​ണ​ൻ പേ​രി​യ, മു​നീ​സ അ​മ്പ​ല​ത്ത​റ, അ​ബ്ദു​ൾ ഖാ​ദ​ർ ച​ട്ട​ഞ്ചാ​ൽ, ച​ന്ദ്രാ​വ​തി പാ​ക്കം, അ​മ്പ​ല​ത്ത​റ കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.