മ​ല​യോ​ര​പാ​ത​ക​ളു​ടെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി
Thursday, January 16, 2020 1:30 AM IST
പാ​ലാ​വ​യ​ൽ: ചെ​റു​വ​ത്തൂ​ർ-​ചീ​മേ​നി-​പാ​ലാ​വ​യ​ൽ-​ഓ​ട​ക്കൊ​ല്ലി, ചി​റ്റാ​രി​ക്കാ​ൽ-​ഭീ​മ​ന​ടി റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കു​ടി​യേ​റ്റ കേ​ന്ദ്ര​ങ്ങ​ളെ ചെ​റ​വ​ത്തൂ​ർ ദേ​ശീ​യ പാ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 50 കി​ലോ​മീ​റ്റ​ർ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 98 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ നി​ർ​മാ​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​നും കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​നി​രു​വ​ശ​വു​മു​ള്ള സ്ഥ​ല​മു​ട​മ​ക​ളു​ടെ​യും രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​വും ജ​ന​കീ​യ ക​മ്മ​ിറ്റി രൂ​പീ​ക​ര​ണ​വും ന​ട​ന്നു. പാ​ലാ​വ​യ​ലി​ൽ ന​ട​ന്ന യോ​ഗം എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ൽ കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യും അ​ല്ലാ​തെ​യും നി​ര​വ​ധി റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും നാ​ടി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന രീ​തി​യി​ലു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​മു​ണ്ടെ​ങ്കി​ൽ പ​ണി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും എം​എ​ൽ എ ​പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ, പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി വി​കാ​രി റ​വ.​ഡോ.​തോ​മ​സ് ചി​റ്റി​ല​പ്പി​ള്ളി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ൺ പേ​ണ്ടാ​നം, പു​ഷ്പ​മ്മ ക​ള​മ്പു​കാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മ​റി​യാ​മ്മ ചാ​ക്കോ, എ. ​അ​പ്പു​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​തു മ​രാ​മ​ത്ത് വ​കു​പ്പ് കാ​ഞ്ഞ​ങ്ങാ​ട് അ​സി.​എ​ൻ​ജി​നി​യ​ർ പി.​പ്ര​കാ​ശ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പെ​രു​മ്പ​ട്ട, മൗ​ക്കോ​ട്, ആ​നി​ക്കാ​ടി, കു​ഞ്ഞി​പ്പാ​റ, മു​ണ്ട, ചീ​മേ​നി, ചാ​ന​ടു​ക്ക, കാ​ക്ക​ട​വ്, ക​ണ്ണി​വ​യ​ൽ, ന​ർ​ക്കി​ല​ക്കാ​ട്, ഭീ​മ​ന​ടി എ​ന്നി​വി​ട​ങ്ങ​ളി​ലും യോ​ഗ​ങ്ങ​ൾ ന​ട​ന്നു.