ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി; പെ​ട്ടി​ക്ക​ട​യു​ട​മ അ​റ​സ്റ്റി​ല്‍
Friday, January 17, 2020 1:33 AM IST
കാ​സ​ര്‍​ഗോ​ഡ്: പെ​ട്ടി​ക്ക​ട​യി​ല്‍ മി​ഠാ​യി വാ​ങ്ങാ​നെ​ത്തു​ന്ന മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ ക​ട​യു​ട​മ അ​റ​സ്റ്റി​ല്‍. കോ​ട്ട​ക്ക​ണി​യി​ലെ എ​ന്‍.​എ. ഷാ​ഫി (54)യെ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ പ​ല​വ​ട്ടം ഇ​യാ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. കു​ട്ടി അ​മ്മ​യെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ടൗ​ണ്‍ സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

ഡ്രൈ​വിം​ഗ് ഇ​ന്‍​സ്ട്ര​ക്ട​ർ ഒ​ഴി​വ്

കാ​സ​ര്‍​ഗോ​ഡ്: ഗ​വ. ഐ​ടി​ഐ​യി​ലെ ഐ​എം​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഡ്രൈ​വിം​ഗ് സ്‌​കൂ​ളി​ല്‍ ഇ​ന്‍​സ്ട്ര​ക്ട​റു​ടെ ഒ​ഴി​വു​ണ്ട്. ​വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ www.itikasaragod.gov.in ല്‍ ​ല​ഭി​ക്കും.​ഫോ​ണ്‍: 04994 256440.