ചൂ​രി​ത്തോ​ട് തീ​ർ​ഥാ​ട​ന​ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ നാ​ളെ മു​ത​ൽ
Friday, January 17, 2020 1:34 AM IST
‌ചൂ​രി​ത്തോ​ട്: സെ​ന്‍റ് ജൂ​ഡ്സ് തീ​ർ​ഥാ​ട​ന​ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​വി​കാ​രി ഫാ.​മാ​ത്യു പൊ​ട്ടം​പ്ലാ​ക്ക​ൽ കൊ​ടി​യേ​റ്റും.
മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​ഫാ.​തോ​മ​സ് വെ​ള്ളൂ​ർ പു​ത്ത​ൻ​പു​ര. 19 മു​ത​ൽ 25 വ​രെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​ജോ​സ് വൈ​പ്പം​മ​ഠം, ഫാ.​ജേ​ക്ക​ബ് വ​ട്ടു​ക​ളം, ഫാ.​ജോ​സ​ഫ് വേ​ങ്ങ​ക്കു​ന്നേ​ൽ, ഫാ.​മാ​ത്യു വ​ലി​യ​പ​റ​ന്പി​ൽ, ഫാ.​ജേ​ക്ക​ബ് പ​ഞ്ഞി​ക്കു​ന്നേ​ൽ, ഫാ.​ബി​ബി​ൻ പോ​ത്ത​നാ​മൂ​ഴി, ഫാ.​പ്രി​യേ​ഷ് പു​തു​ശേ​രി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
26നു ​രാ​വി​ലെ ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, നൊ​വേ​ന-​ഫാ.​ജോ​ഷി നെ​ച്ചി​മ്യാ​ലി​ൽ. 11.30നു ​പ്ര​ദ​ക്ഷി​ണം. 12.30 സ​മാ​പ​നാ​ശീ​ർ​വാ​ദം. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.