മു​ണ്ട​ത്ത​ടം ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രേ നൂ​റു​മ​ണി​ക്കൂ​ർ റി​ലേ സ​ത്യ​ഗ്ര​ഹം
Friday, January 17, 2020 1:34 AM IST
പ​ര​പ്പ: നി​ർ​ത്തി​വ​ച്ചി​രു​ന്ന മു​ണ്ട​ത്ത​ടം ക​രി​ങ്ക​ൽ​ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം പു​നഃ​രാ​രം​ഭി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​ർ​വ​ക​ക്ഷി സ​മ​ര​സ​മി​തി റി​ലേ നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ന​ട​ത്തും. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന നൂ​റു മ​ണി​ക്കൂ​ർ സ​ത്യ​ഗ്ര​ഹ​ത്തി​ൽ രാ​ഷ്ട്ര ീയനേ​താ​ക്ക​ളും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും. 21നു ​കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ​യും ന​ട​ത്തു​മെ​ന്നും സ​മ​ര​സ​മി​തി അ​റി​യി​ച്ചു.​സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​പി.​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി പൈ​ക​ട, എം.​പി.​ജോ​സ​ഫ്, വി.​കൃ​ഷ്ണ​ൻ, യു.​വി.​അ​ബ്ദു​ൾ റ​ഹ്മാ​ൻ, ടി.​മ​നോ​ഹ​ര​ൻ, സി.​കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ, പി.​എ. ജോ​സ​ഫ്, സി​ജോ പി. ​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.