ആ​ന്ധ്ര​യി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന ചെ​മ്മ​ണ്ണ് പി​ടി​കൂ​ടി
Friday, January 17, 2020 1:35 AM IST
ബ​ദി​യ​ഡു​ക്ക: ആ​ന്ധ്ര​യി​ലെ സി​മ​ന്‍റ് ഫാ​ക്ട​റി​യി​ലേ​ക്ക് ചെ​മ്മ​ണ്ണ് ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ര​ണ്ടു ടോ​റ​സ് ലോ​റി​ക​ളും ജെ​സി​ബി​യും സീ​താം​ഗോ​ളി​യി​ല്‍ ബ​ദി​യ​ഡു​ക്ക പോ​ലീ​സ് പി​ടി​കൂ​ടി. സീ​താം​ഗോ​ളി- കാ​സ​ർ​ഗോ​ഡ് റോ​ഡി​ല്‍ സീ​താം​ഗോ​ളി എ​ച്ച്എ​എ​ല്‍ സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘം വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.
ആ​ന്ധ്ര​യി​ലെ സി​മ​ന്‍റ് ഫാ​ക്ട​റി​യി​ലേ​ക്ക് കൊ​ണ്ട് പോ​കാ​നാ​യി ചെമ്മണ്ണ് ക​യ​റ്റി​യ ലോ​റി​ക​ള്‍ കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തേ​ക്ക് പോ​കു​മ്പോ​ഴാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ലോ​റി​ക​ളും ജെ ​സി ബി​യും ജി​യോ​ള​ജി വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്ന് പോലീ​സ് പ​റ​ഞ്ഞു.