ഭ​വ​ന​നി​ര്‍​മാ​ണ​ത്തി​ന് ധ​ന​സ​ഹാ​യം വാങ്ങി മു​ങ്ങി​യ​വ​ര്‍​ കുടുങ്ങും
Friday, January 17, 2020 1:35 AM IST
കാ​സ​ർ​ഗോ​ഡ്: പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ്ര​കാ​രം ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് ധ​ന​സ​ഹാ​യം കൈ​പ്പ​റ്റി മു​ങ്ങി​യ​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും.​രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന ദി​ശ(​ഡി​സ്ട്രി​ക്ട് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി) യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
പ​ര​പ്പ ബ്ലോ​ക്കി​ലെ കി​നാ​നൂ​ര്‍- ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ്ര​കാ​രം ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് ധ​ന​സ​ഹാ​യം കൈ​പ്പ​റ്റി​യ ചി​ല കു​ടും​ബ​ങ്ങ​ള്‍ അ​ധി​കൃ​ത​രെ ക​ബ​ളി​പ്പി​ച്ച് വി​വ​രം അ​റി​യി​ക്കാ​തെ സ്ഥ​ലം മാ​റി​പ്പോ​യി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി പ്ര​കാ​രം ഓ​രോ ബ്ലോ​ക്കി​ലും 500 വീ​ടു​ക​ള്‍ കൂ​ടി ന​ല്‍​കു​ന്ന​തി​ന് ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള തീ​വ്ര​യ​​ജ്ഞ പ​രി​പാ​ടി ഇ​ന്ന് ആ​രം​ഭി​ക്കും. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കി​ട്ടാ​നു​ള്ള 39.57 കോ​ടി രൂ​പ വേ​ത​നം സം​ബ​ന്ധി​ച്ച് പാ​ര്‍​ല​മെ​ന്‍റില്‍ ശൂ​ന്യ​വേ​ള​യി​ല്‍ ഉ​ന്ന​യി​ക്കു​മെ​ന്ന് എം​പി യോ​ഗ​ത്തെ അ​റി​യി​ച്ചു.
പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മ സ​ഡ​ക് യോ​ജ​ന​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട റോ​ഡു​ക​ളു​ടെ പ​ട്ടി​ക ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ദാ​രി​ദ്ര ല​ഘൂ​ക​ര​ണ വി​ഭാ​ഗം ഓ​ഫീ​സി​ല്‍ ന​ല്‍​ക​ണം. പ്ര​ധാ​ന​മ​ന്ത്രി തൊ​ഴി​ല്‍ ദാ​യ​ക പ​ദ്ധ​തി പ്ര​കാ​രം സം​രം​ഭം തു​ട​ങ്ങു​ന്ന​തി​ന് ലോ​ണി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്ക് ഉ​ട​ന്‍ ലോ​ണ്‍ അ​നു​വ​ദി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍​ക്ക് യോ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി.
​പ്ര​ധാ​ന​മ​ന്ത്രി കൃ​ഷി സി​ഞ്ചാ​യി യോ​ജ​ന​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ല്‍ നാ​ല് ദി​വ​സ​ത്തി​ന​കം സാ​ങ്കേ​തി​കാ​നു​മ​തി വാ​ങ്ങി പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നും യോ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി.
ദി​ശ ക​മ്മി​റ്റി അ​വ​ലോ​ക​നം ചെ​യ്യു​ന്ന 20 കേ​ന്ദ്ര​ാവി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് ബ്ലോ​ക്ക്ത​ല​ത്തി​ല്‍ പ്ര​ത്യേ​കം യോ​ഗം സം​ഘ​ടി​പ്പി​ക്കും. സ​ന്‍​സ​ദ് ആ​ദ​ര്‍​ശ് ഗ്രാ​മ യോ​ജ​ന​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ചെ​റു​വ​ത്തൂ​ര്‍, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ദ്ധ​തി പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് പ്ര​ത്യേ​കം യോ​ഗം വി​ളി​ക്കും.
ജി​ല്ല​യി​ല്‍ രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന ബ്ലോ​ക്കു​ക​ളെ കൂ​ടി ജ​ല​ശ​ക്തി അ​ഭി​യാ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റിന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ര്‍ എംപി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.​നി​ല​വി​ല്‍ കാ​സ​ർ​ഗോ​ഡ് ബ്ലോ​ക്ക് മാ​ത്ര​മാ​ണ് ജ​ല​ശ​ക്തി അ​ഭി​യാ​നി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് 200 തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, പു​ത്തി​ഗെ പ​ഞ്ചാ​യ​ത്തി​ലെ ബി ​സു​ശീ​ല, പൈ​വ​ളി​ഗെ​യി​ലെ ബാ​ബു കു​ടി​യ എ​ന്നി​വ​രെ എം​പി പു​ര​സ്‌​കാ​രം ആ​ദ​രി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.