കാ​ഞ്ഞ​ങ്ങാ​ടി​നെ ഇ​ള​ക്കി​മ​റി​ച്ച് പൗ​ര​ത്വ സം​ര​ക്ഷ​ണ റാ​ലി
Saturday, January 18, 2020 1:25 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ കാ​ഞ്ഞ​ങ്ങാ​ട്ട് കൂ​റ്റ​ൻ പ്ര​തി​ഷേ​ധ​റാ​ലി. കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ലാ പൗ​ര​ത്വ സം​ര​ക്ഷ​ണ സം​യു​ക്ത​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "ന​മ്മ​ളൊ​ന്ന് ' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ന​ട​ന്ന റാ​ലി​യി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്നു. ആ​ലാ​മി​പ്പ​ള്ളി ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി തെ​ക്കേ​പ്പു​റം സ​മ്മേ​ള​ന ന​ഗ​രി​യി​ലെ​ത്താ​ൻ മ​ണി​ക്കൂ​റു​ക​ളെ​ടു​ത്തു.

തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കു​ക വ​ഴി ഇ​ന്ത്യ​യ്ക്ക​ക​ത്ത് മ​റ്റൊ​രു രാ​ജ്യം സൃ​ഷ്ടി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ബി​ജെ​പി സ​ർ​ക്കാ​റി​ന്‍റേ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മ​ത​ത്തി​ന്‍റെ പേ​രി​ൽ വേ​ർ​തി​രി​വു​ണ്ടാ​ക്കി ഭ​രി​ക്കാ​നു​ള്ള ഈ ​സ​ർ​ക്കാ​റി​ന്‍റെ ശ്ര​മം എ​ല്ലാ ശ​ക്തി​യും ഉ​പ​യോ​ഗി​ച്ചു നേ​രി​ടേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ മെ​ട്രോ മു​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, മു​ൻ എം​പി സെ​ബാ​സ്റ്റ്യ​ൻ പോ​ൾ, ക​ൽ​പ്പറ്റ നാ​രാ​യ​ണ​ൻ, എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം ​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ​മാ​രാ​യ വി.​വി. ര​മേ​ശ​ൻ, കെ.​പി. ജ​യ​രാ​ജ​ൻ, ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം, എം.​വി. ബാ​ല​കൃ​ഷ്ണ​ൻ, ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, ബ​ഷീ​ർ വെ​ള്ളി​ക്കോ​ത്ത്, കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ൽ, ഏ​ബ്ര​ഹാം തോ​ണ​ക്ക​ര, സി.​വി. ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. സി. ​ബാ​ല​ൻ സ്വാ​ഗ​ത​വും എ.​വി. രാ​മ​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.