പ​റ​മ്പ്-​വ​ര​ക്കാ​ട് റോ​ഡ് പ്ര​വൃ​ത്തി മു​ട​ക്കം: കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Saturday, January 18, 2020 1:25 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പ​റ​മ്പ്-​വ​ര​ക്കാ​ട് റോ​ഡ് നി​ർ​മാ​ണ​പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​വ​ച്ച​തി​ൽ തു​ട​ർ​ന്ന് പ​റ​മ്പ് റേ​ഷ​ൻ​ക​ട ജം​ഗ്ഷ​ൻ മു​ത​ൽ പ്ലാ​ത്തോ​ട്ടം ക​വ​ല വ​രെ​യു​ള്ള ഭാ​ഗം കാ​ൽ​ന​ട​യാ​ത്ര​യ്ക്കു പോ​ലും പ​റ്റാ​ത്ത വി​ധ​ത്തി​ൽ ദു​ർ​ഘ​ട​മാ​യിത്തീ​ർ​ന്നി​രി​ക്കു​ക​യാ​ണ​ന്നും നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് എ​ത്ര​യും​വേ​ഗ​ത്തി​ൽ റോ​ഡ് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തീകരി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം (പി.​ജെ.​ജോ​സ​ഫ് വി​ഭാ​ഗം) പ​റ​മ്പ് ഒ​ന്പ​ത്, പ​ത്ത് സം​യു​ക്ത വാ​ർ​ഡ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​സ​മ​ര​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പു​തു​പ്പ​ള്ളി ത​ക​ടി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജി ക​ട്ട​ക്ക​യം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ജോ​സ​ഫ് പ്ലാ​ക്കി​ൽ, റ്റി​മ്മി എ​ലി​പ്പു​ലി​ക്കാ​ട്ട്, ബി​നോ​യ് വ​ള്ളോ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​മ്പ​താം വാ​ർ​ഡ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി ബെ​ന്നി കു​ഴി​യ​ൻ​പാ​ല​യെ​യും സെ​ക്ര​ട്ട​റി​യാ​യി പ്ര​സാ​ദ് കോ​ട്ട​യി​ലി​നെ​യും പ​ത്താം വാ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി ദേ​വ​സ്യ പു​ഞ്ചാ​യി​ലി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സെ​ബാ​സ്റ്റ്യ​ൻ കു​മ്പു​ങ്ക​ലി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ബാ​ബു കു​മ്പു​ങ്ക​ലി​നെ​യും ട്ര​ഷ​റ​യാ​യി മാ​ത്യു നെ​ല്ല​ക്ക​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.