ബെ​ള്ളൂ​രി​ന് ദാ​ഹി​ക്കു​ന്നു
Saturday, January 18, 2020 1:25 AM IST
ബ​ദി​യ​ഡു​ക്ക: ലോ​ക​ബാ​ങ്കി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട പ​ദ്ധ​തി വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ന​ട​പ്പി​ലാ​യി​ല്ല. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ശു​ദ്ധ​ജ​ലം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഏ​ഴു വ​ര്‍​ഷം മു​മ്പ് ഏ​ഴ​ര കോ​ടി രൂ​പ​യു​ടെ ലോ​കബാ​ങ്കി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു വേ​ണ്ടി​യു​ള്ള ജ​ല​സ്രോ​ത​സ് ക​ണ്ടെ​ത്താ​ന്‍ ഇ​തു​വ​രെ അ​ധി​കൃ​ത​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.
പ​യ​സ്വി​നി പു​ഴ​യി​ലെ കു​ണ്ടാ​റി​ല്‍ ചെ​ക്ക് ഡാം ​നി​ര്‍​മി​ച്ച് അ​വി​ടെ​നി​ന്ന് മി​ഞ്ചി​പ​ദ​വി​ല്‍ വെ​ള്ള​മെ​ത്തി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ 1200 വീ​ടു​ക​ള്‍​ക്ക് പൈ​പ്പ്‌ലൈ​ന്‍ വ​ഴി വെ​ള്ള​മെ​ത്തി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. മൂ​ന്നു​വ​ര്‍​ഷം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കേ​ണ്ടി​യി​രു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മി​ഞ്ചി​പ​ദ​വി​ല്‍ 2,65,000 ലി​റ്റ​ര്‍ ജ​ലം ശേ​ഖ​രി​ക്കാ​വു​ന്ന ടാ​ങ്ക് നി​ര്‍​മി​ച്ച് അ​തി​ല്‍​നി​ന്ന് വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​യി പൈ​പ്പ്‌​ലൈ​ന്‍ സ്ഥാ​പി​ച്ചു​വെ​ങ്കി​ലും നാ​ളി​തു​വ​രെ ഇ​വി​ടു​ത്തു​കാ​ര്‍​ക്ക് ജ​ലം കി​ട്ടാ​ക്ക​നി​യാ​ണ്. അ​തേ​സ​മ​യം പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ന് ഗു​ണ​ഭോ​ക്തൃ ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ചു വീ​ട്ടു​മു​റ്റ​ത്തേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ന് ഓ​രോ ഗു​ണ​ഭോ​ക്താ​വി​ല്‍ നി​ന്നും 4,200 രൂ​പ സ​മാ​ഹ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ പ​യ​സ്വി​നി പു​ഴ​യി​ല്‍ നി​ന്ന് മി​ഞ്ചി​പ​ദ​വി​ലെ ടാ​ങ്കി​ലേ​ക്ക് ജ​ലം എ​ത്തി​ക്ക​ണ​മെ​ങ്കി​ല്‍ അ​തി​നു​ള്ള പൈ​പ്‌​ലൈ​ന്‍ സ്ഥാ​പി​ക്ക​ണ​മെ​ങ്കി​ല്‍ കു​ണ്ടാ​റി​ല്‍ നി​ന്ന് പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം, വ​നം, പ്ലാ​ന്‍റേ​ഷ​ന്‍ എ​ന്നി വ​കു​പ്പു​ക​ളു​ടെ അ​നു​വാ​ദം ല​ഭി​ക്കാ​ത്ത​ത് ത​ട​സ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ അ​പേ​ക്ഷ ക​ണ​ക്കി​ലെ​ടു​ത്തും മു​റ​വി​ളി​ക​ള്‍​ക്കൊ​ടു​വി​ല്‍ പൈ​പ്പ്‌​ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് നേ​ര​ത്തെ എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ച്ച വ​കു​പ്പു​ക​ള്‍ അ​നു​വാ​ദം ന​ല്‍​കി പൈ​പ്പ്‌​ലൈ​ന്‍ സ്ഥാ​പി​ച്ചു​വെ​ങ്കി​ലും കി​ലോ​മീ​റ്റ​റു​ക​ള്‍ ദൂ​ര​ത്തി​ല്‍ നി​ന്നും ജ​ല​മെ​ത്തി​ക്കു​വാ​ന്‍ ഉ​പ​യോ​ഗി​ച്ച പൈ​പ്പു​ക​ള്‍ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​താ​യി​രു​ന്നു. ഇ​തു​മൂ​ലം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​മ്പിം​ഗ് ചെ​യ്യു​മ്പോ​ള്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും പൈ​പ്പു​ക​ള്‍ പൊ​ട്ടി ജ​ലം പാ​ഴാ​വാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പ​മ്പിം​ഗ് നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ദീ​ര്‍​ഘ​വീ​ക്ഷ​ണ​മി​ല്ലാ​തെ ഏ​ഴ​ര കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു യാ​തൊ​രു പ്ര​യോ​ജ​ന​മി​ല്ലാ​തെ ജ​ന​ത്തി​ന് തി​രി​ച്ച​ടി​യാ​കു​മ്പോ​ള്‍ ടാ​ങ്കും മ​റ്റും സ്ഥാ​പി​ച്ച​തു​മൂ​ലം ത​ന​ത് ഫ​ണ്ട് കു​റ​വാ​യ പ​ഞ്ചാ​യ​ത്തി​ന് അ​ധി​കബാ​ധ്യ​ത​യാ​വു​മെ​ന്നാ​ണ് ക​ണ​ക്കുകൂ​ട്ട​ല്‍.