എ​ളേ​രി​ത്ത​ട്ട് കോ​ള​ജ് സ​യ​ൻ​സ് ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 18, 2020 1:26 AM IST
എ​ളേ​രി​ത്ത​ട്ട്: ഇ.​കെ. നാ​യ​നാ​ർ മെ​മ്മോ​റി​യ​ൽ ഗ​വ.​കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മി​ച്ച സ​യ​ൻ​സ് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. ച​ന്ദ്ര​മ്മ, പി. ​വേ​ണു​ഗോ​പാ​ല​ൻ, ടി.​എം. ച​ന്ദ്ര​ൻ, എ. ​അ​പ്പു​ക്കു​ട്ട​ൻ, സ്ക​റി​യ ഏ​ബ്ര​ഹാം, പി. ​ടി. ജോ​സ​ഫ്, പി.​കെ. മോ​ഹ​ന​ൻ, ടി.​സി. രാ​മ​ച​ന്ദ്ര​ൻ, ജാ​തി​യി​ൽ അ​സി​നാ​ർ, ജെ​റ്റോ ജോ​സ​ഫ്, പി.​കെ.​പ്ര​ഭാ​ക​ര​ൻ, പി. ​അ​ശ്വി​ൻ, ഡോ. ​ജ​യ്സ​ൺ വി. ​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ. ക​രു​ണാ​ക​ര​ൻ സ്വാ​ഗ​ത​വും പി. ​കെ. ര​തീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.