അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: കെ​പി​എ​സ്ടി​എ
Sunday, January 19, 2020 1:37 AM IST
കു​ന്നും​കൈ: അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​രി​ഷ്ക​ര​ണ​ങ്ങ​ൾ മേ​ഖ​ല​യി​ൽ അ​ശാ​ന്തി വി​ത​യ്ക്കു​ക​യാ​ണെ​ന്നു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ പ​റ​ഞ്ഞു.
അ​ധ്യാ​പ​ക​ർ​ക്ക് നി​ർ​ഭ​യ​മാ​യി ജോ​ലി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കു​ന്നും​കൈ എ​യു​പി സ്കൂ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ. ജി​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. എ​വു​ജി​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് ജോ​ർ​ജ് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ്മേ​ള​ന​ത്തേ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വി​ദ്യാ​ഭ്യാ​സ​സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. അ​ര​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​സ​ഫ് മോ​ഡ​റേ​റ്റ​റാ​യി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. സെ​ബാ​സ്റ്റ്യ​ൻ, ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ജു തോ​മ​സ്, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​യി കി​ഴ​ക്ക​ര​ക്കാ​ട്ട്, സി.​എം. വ​ർ​ഗീ​സ്, കെ.​സി. സെ​ബാ​സ്റ്റ്യ​ൻ, ലി​സ​മ്മ മൈ​ക്കി​ൾ, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, എം.​പി. മോ​ഹ​ന​ൻ, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, സി.​കെ. സ​ണ്ണി, പി.​കെ. ബാ​ല​ച​ന്ദ്ര​ൻ, ബി​നു ജോ​ർ​ജ്, പി.​എ​ൻ. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ടി. റോ​യി (പ്ര​സി​ഡ​ന്‍റ്), ബി​ജു അ​ഗ​സ്റ്റിൻ (സെ​ക്ര​ട്ട​റി), എം.​പി. മോ​ഹ​ന​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
തൃ​ക്ക​രി​പ്പൂ​ർ: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ കേ​ര​ള​ത്തി​ൽ വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നു കെ​പി​എ​സ്ടി​എ ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. സു​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം പി. ​ശ​ശി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ. ​ശ്രീ​നി​വാ​സ​ൻ, പി. ​രാ​മ​ച​ന്ദ്ര​ൻ അ​ടി​യോ​ടി, കെ. ​സു​ഗ​ത​ൻ, കെ. ​രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ഭ്യാ​സ​ സ​മ്മേ​ള​നം ചെ​റു​വ​ത്തൂ​ർ എ​ഇ​ഒ ടോം​സ​ൺ ടോം ​ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ജി.​കെ. ഗി​രി​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​വി. സോ​മ​നാ​ഥ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കെ.​വി. വി​നോ​ദ്, പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഗീ​ത മു​ട്ട​ത്ത്, പി. ​ച​ന്ദ്ര​മ​തി, കെ.​കെ. സ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​കെ. ഗി​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​സം​സ്ഥാ​ന കൗ​ൺ​സി​ല​ർ കെ. ​രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ർ​വീ​സ് സെ​ൽ ജി​ല്ലാ ക​ൺ​വീ​ന​ർ ടി. ​മ​ധു​സൂ​ദ​ന​ൻ, ടോം ​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: എം.​പി. ജ​യ​കു​മാ​ർ(​പ്ര​സി​ഡ​ന്‍റ്) കെ.​എ. ജെ​സി, കെ. ​കൃ​ഷ്ണ​ൻ(​വൈ. പ്ര​സിഡന്‍റുമാർ) കെ.​എ. മ​ധു​സൂ​ദ​ന​ൻ (സെ​ക്ര​ട്ട​റി), എ.​വി. ര​മ​ണി(​ജോ.​സെ​ക്രട്ടറി) കെ. ​രാ​ജേ​ഷ്കു​മാ​ർ (​ട്ര​ഷ​റ​ർ).
പ​ള്ളി​ക്ക​ര: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​യ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സമേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​വു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ പ​റ​ഞ്ഞു. പ​ള്ളി​ക്ക​ര ജി​എം​യു​പി സ്കൂ​ളി​ൽ കെ​പി​എ​സ്ടി​എ ബേ​ക്ക​ൽ ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ദു​മ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ പൂ​ച്ച​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​എ​സ്ടി​എ സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം കു​ഞ്ഞി​ക്ക​ണ്ണ​ൻ ക​രി​ച്ചേ​രി, ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ. ​അ​നി​ൽ​കു​മാ​ർ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​പി.​എം. ഷാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​പി കാ​ര​ക്കോ​ട്ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ.​എ​ൻ. പു​ഷ്പ ന​ന്ദി​യും പ​റ​ഞ്ഞു. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് വെ​ള്ളി​ക്കോ​ത്ത് വി​ഷ്ണു​ഭ​ട്ടി​നെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ നൂ​ത​ന വ​ർ​ത്ത​മാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ സൗ​മി​നി ബാ​യ് ക്ലാ​സെ​ടു​ത്തു. കെ.​എ. ശ്രീ​വ​ത്സ​ൻ, രാ​ജേ​ഷ് കൂ​ട്ട​ക്ക​നി, എം.​കെ. പ്രി​യ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. നി​ഷി​ത എ​സ്. പൂ​ച്ച​ക്കാ​ട് സ്വാ​ഗ​ത​വും എ. ​ത​ങ്ക​മ​ണി ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​സീ​താ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ജ​നി, പി. ​മ​ധു, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​ന്ദു സ്വാ​ഗ​ത​വും ല​തി​ക ന​ന്ദി​യും പ​റ​ഞ്ഞു.