"ഇ​ന്ത്യ എ​ന്ന റി​പ്പ​ബ്ലി​ക്' ക​ലാ​ജാ​ഥ​യ്ക്ക് നീ​ലേ​ശ്വ​ര​ത്ത് സ്വീ​ക​ര​ണം
Sunday, January 19, 2020 1:37 AM IST
നീ​ലേ​ശ്വ​രം: "ഇ​ന്ത്യ എ​ന്ന റി​പ്പ​ബ്ലി​ക്' സ​ന്ദേ​ശ​വു​മാ​യി സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ക​ലാ​ജാ​ഥ​യ്ക്ക് നീ​ലേ​ശ്വ​ര​ത്ത് സ്വീ​ക​ര​ണം​ന​ല്‍​കി. നീ​ലേ​ശ്വ​രം ത​ളി​യി​ല്‍ അ​മ്പ​ലം ജം​ഗ്ഷ​നി​ല്‍ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സാ​ക്ഷ​ര​താ പ്ര​വ​ര്‍​ത്ത​ക​രും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും ക​ലാ​ജാ​ഥ​യെ സ്വീ​ക​രി​ച്ചു.

തു​ട​ര്‍​ന്ന് ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. കെ.​പി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി. ​ഗൗ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്മാ​രാ​യ എ.​കെ. കു​ഞ്ഞി​കൃ​ഷ്ണ​ന്‍, പി. ​രാ​ധ, പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, പി.​എം. സ​ന്ധ്യ, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.​വി. ഉ​ഷ, കെ.​വി. രാ​ധ, പി. ​ഭാ​ര്‍​ഗ​വി, സാ​ക്ഷ​ര​താ മി​ഷ​ന്‍ അ​സി. ഡ​യ​റ​ക്ട​ര്‍ സ​ന്ദീ​പ് ച​ന്ദ്ര​ന്‍, ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷി​ജു ജോ​ണ്‍, അ​സി. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സോ​യ നാ​സ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കൗ​ണ്‍​സി​ല​ര്‍ കെ. ​ത​ങ്ക​മ​ണി സ്വാ​ഗ​ത​വും സാ​ക്ഷ​ര​താ നോ​ഡ​ല്‍ പ്രേ​ര​ക് ഇ. ​രാ​ധ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ജാ​ഥാം​ഗ​ങ്ങ​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.