വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നു​ള്ള നീ​ക്കം ത​ട​യ​ണ​മെ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗം
Sunday, January 19, 2020 1:39 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​വും വ​ർ​ഗീ​യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ബ​ഹി​ഷ്ക​ര​ണ​വും സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള സാ​മൂ​ഹ്യ​വി​രു​ദ്ധ​മാ​യ നീ​ക്ക​ങ്ങ​ൾ ത​ട​യാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കാ​ൻ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി, മ​ത നേ​താ​ക്ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ജ​നാ​ധി​പ​ത്യ മാ​ർ​ഗ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളെ ഒ​രു രീ​തി​യി​ലും ത​ട​യി​ല്ലെ​ന്നും എ​ന്നാ​ൽ മ​റ്റു മ​ത​സ്ഥ​രു​ടെ വി​കാ​ര​ങ്ങ​ൾ വ്ര​ണ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ളെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ഡി. സ​ജി​ത്ബാ​ബു പ​റ​ഞ്ഞു.
ജി​ല്ല​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ത​ട​സ​മു​ണ്ടാ​ക്കു​ന്ന പ്ര​വ​ണ​ത​ക​ൾ അ​നു​വ​ദി​ക്കി​ല്ല. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ന്ന​തും ബ​ഹി​ഷ്ക​ര​ണം ന​ട​ത്തു​ന്ന​തും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. നാ​ട്ടി​ൽ സ​മാ​ധാ​ന​വും സ്വൈ​ര്യ​ജീ​വി​ത​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.
ജി​ല്ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് എം​എ​ൽ​എ​മാ​രാ​യ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്, കെ. ​കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. വാ​ട്സ്ആ​പ് സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ വ​ർ​ഗീ​യ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ഐ​ടി ആ​ക്ട് പ്ര​കാ​രം ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജെ​യിം​സ് ജോ​സ​ഫ് അ​റി​യി​ച്ചു. പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ർ​ഗീ​യ പ​രാ​മ​ർ​ശ​മു​ള്ള സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​തി​ന് 16 കേ​സു​ക​ൾ ഇ​തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വാ​ട്സ്ആ​പ് ഗ്രൂ​പ്പ് അ​ഡ്മി​ൻ​മാ​ർ​ക്ക് എ​തി​രേ​യും ഫോ​ർ​വേ​ഡ് ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ഡി​എം എ​ൻ. ദേ​വീ​ദാ​സ്, സ​ബ് ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ, ആ​ർ​ഡി​ഒ കെ. ​ര​വി​കു​മാ​ർ, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ മു​ഹ​മ്മ​ദ് ഹ​നീ​ഫ, അ​ർ​ജു​ന​ൻ താ​യ​ല​ങ്ങാ​ടി, സ​ജി സെ​ബാ​സ്റ്റ്യ​ൻ, എം. ​അ​ന​ന്ത​ൻ ന​മ്പ്യാ​ർ, എ. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ, അ​ബ്ദു​ൾ സ​ലാം, മു​ഹ​മ്മ​ദ് വ​ട​ക്കേ​ക്ക​ര, ത​ള​ങ്ക​ര മാ​ലി​ക് ദീനാ​ർ ജു​മാ മ​സ്ജി​ദ് ഇ​മാം അ​ബ്ദു​ൾ മ​ജീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ താ​ലൂ​ക്കു​ക​ളി​ലെ ത​ഹ​സി​ൽ​ദാ​ർ​മാ​രും സം​ബ​ന്ധി​ച്ചു.