എ​ല്‍​ഡി​എ​ഫ് ജി​ല്ലാ​ത​ല പ്ര​ച​ര​ണ വാ​ഹ​ന​ജാ​ഥ​യ്ക്ക് തു​ട​ക്ക​മാ​യി
Monday, January 20, 2020 5:18 AM IST
ഹൊ​സ​ങ്ക​ടി: രാ​ജ്യ​ത്തെ മ​താ​ടി​സ്ഥാ​ന​ത്തി​ല്‍ ഭി​ന്നി​പ്പി​ക്കു​ന്ന പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു 26ന് ​എ​ല്‍​ഡി​എ​ഫ് ന​ട​ത്തു​ന്ന മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല​യു​ടെ പ്ര​ചാ​ര​ണാ​ര്‍​ഥം എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് തു​ട​ക്ക​മാ​യി. ഹൊ​സ​ങ്ക​ടി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി സി​പി​ഐ സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി സ​ത്യ​ന്‍ മൊ​കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജ​യ​രാ​മ ബ​ല്ലം​കൂ​ട​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ന്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​ന്‍, സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം ടി. ​കൃ​ഷ്ണ​ന്‍, എ​ല്‍​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​വി. രാ​മ​കൃ​ഷ്ണ​ന്‍, ഐ​എ​ന്‍​എ​ല്‍ അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഫ​ക്രു​ദീ​ന്‍, എം. ​അ​ന​ന്ത​ന്‍ ന​മ്പ്യാ​ര്‍, എ. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍, സു​രേ​ഷ് പു​തി​യേ​ട​ത്ത്, സ​ണ്ണി അ​ര​മ​ന, വി.​കെ. ര​മേ​ശ​ന്‍, കെ.​വി. കു​ഞ്ഞി​രാ​മ​ന്‍, എം. ​അ​സി​നാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ.​ആ​ര്‍. ജ​യാ​ന​ന്ദ സ്വാ​ഗ​തം പ​റ​ഞ്ഞു.
ഇ​ന്നു രാ​വി​ലെ 9.30ന് ​പൈ​വ​ളി​ഗെ​യി​ല്‍ നി​ന്ന് പ​ര്യ​ട​നം ആ​രം​ഭി​ക്കു​ന്ന ജാ​ഥ കു​മ്പ​ള, സീ​താം​ഗോ​ളി, പെ​ര്‍​ള, ബ​ദി​യ​ടു​ക്ക, മാ​ര്‍​പ്പ​ന​ടു​ക്ക, നാ​ട്ട​ക്ക​ല്ല്, മു​ള്ളേ​രി​യ, അ​ഡൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. നാ​ളെ രാ​വി​ലെ 9.30ന് ​ചൗ​ക്കി​യി​ല്‍ നി​ന്നാ​രം​ഭി​ച്ചു ത​ള​ങ്ക​ര, ഉ​ളി​യ​ത്ത​ടു​ക്ക, ചെ​ങ്ക​ള, ബോ​വി​ക്കാ​നം, പ​ടു​പ്പ്, കാ​ഞ്ഞി​രി​ത്തി​ങ്കാ​ല്‍, ച​ട്ട​ഞ്ചാ​ല്‍, ഉ​ദു​മ, പ​ള്ളി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തും.
22ന് ​പാ​ണ​ത്തൂ​ര്‍ നി​ന്നാ​രം​ഭി​ച്ചു ക​ള്ളാ​ര്‍, ഒ​ട​യം​ചാ​ല്‍, വെ​ള്ള​രി​ക്കു​ണ്ട്, കു​ന്നും​കൈ, ക​ടു​മേ​നി, ചീ​മേ​നി ടൗ​ണ്‍, വെ​ള്ള​ച്ചാ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. 23ന് ​രാ​വി​ലെ 9.30ന് ​മ​ടി​യ​നി​ല്‍ നി​ന്നാ​രം​ഭി​ക്കും. പു​ല്ലൂ​ര്‍, പ​ട​ന്ന​ക്കാ​ട്, മേ​ക്കാ​ട്ട്, ക​രി​ന്ത​ളം ബാ​ങ്ക്, നീ​ലേ​ശ്വ​രം മാ​ര്‍​ക്ക​റ്റ്, മ​ട​ക്ക​ര, മാ​വി​ലാ​ക്ക​ട​പ്പു​റം, തൃ​ക്ക​രി​പ്പൂ​ര്‍ ടൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​നു ശേ​ഷം പ​ട​ന്ന​യി​ല്‍ സ​മാ​പി​ക്കും.