ജി​ല്ല​യി​ല്‍ ജാ​തീ​യ വി​വേ​ച​നം കു​റ​വ്: പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​ഗോ​ത്ര​വ​ര്‍​ഗ ക​മ്മീ​ഷ​ന്‍
Monday, January 20, 2020 5:19 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് നേ​രെ ജാ​തീ​യ വി​വേ​ച​ന​വും അ​തി​ക്ര​മ​ങ്ങ​ളും താ​ര​ത​മ്യേ​ന കു​റ​വാ​ണെ​ന്ന് സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​ഗോ​ത്ര​വ​ര്‍​ഗ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ബി.​എ​സ്. മാ​വോ​ജി പ​റ​ഞ്ഞു. മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ചു കാ​സ​ര്‍​ഗോ​ട്ട് ജാ​തീ​യ വി​ഭ​ജ​നം കു​റ​വും വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍ സൗ​ഹാ​ര്‍​ദ​പ​ര​മാ​യാ​ണ് അ​ധി​വ​സി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍. അ​ദാ​ല​ത്തി​ല്‍ അ​തി​ക്ര​മം, ജാ​തീ​യ വി​വേ​ച​നം, അ​ടി​പി​ടി തു​ട​ങ്ങി​യ പ​രാ​തി​ക​ള്‍ കു​റ​വാ​ണ്. ഇ​ത് ജി​ല്ല​യി​ലെ സാ​മു​ദാ​യി​ക സൗ​ഹാ​ര്‍​ദ​ത്തെ​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
111 പ​രാ​തി​ക​ള്‍, 92
എ​ണ്ണ​ത്തി​ന് പ​രി​ഹാ​രം
അ​ദാ​ല​ത്തി​ല്‍ 111 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. അ​തി​ല്‍ 92 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി. ബാ​ക്കി​യു​ള്ള​വ​യി​ല്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ട് കൂ​ടു​ത​ല്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഭൂ​മി​യി​ട​പാ​ടു​ക​ള്‍, കൈ​വ​ശാ​വ​കാ​ശം, പ​ട്ട​യം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍. കൈ​വ​ശാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ല്‍ 27 ന് ​കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് പ​ട്ട​യ​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും 200ഓ​ളം പേ​ര്‍​ക്ക് പ​ട്ട​യം വി​ത​ര​ണം​ചെ​യ്യു​മെ​ന്നും ആ​ര്‍​ഡി​ഒ പ​റ​ഞ്ഞു. ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ന്ന​താ​യി ഉ​ന്ന​യി​ച്ച പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി ബ​ന്ത​ടു​ക്ക മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് അ​ധി​കൃ​ത​രെ അ​യ​ക്കു​മെ​ന്ന് ക​മ്മീ​ഷ​ന്‍ അം​ഗം മു​ന്‍ എം​പി എ​സ്. അ​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. കൊ​റ​ഗ വി​ഭാ​ഗ​ത്തി​ന് ശ്മ​ശാ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള ഒ​രു വ്യ​ക്തി ആ​വ​ശ്യ​മു​ന്ന​യി​ച്ച​താ​യും ഇ​തി​നു​പി​ന്നി​ലെ താ​ത്പ​ര്യം വ്യ​ക്ത​മ​ല്ലെ​ന്നും ജാ​തീ​യ​മാ​യ ശ്മ​ശാ​നം പു​രോ​ഗ​മ​ന​പ​ര​മാ​യ സ​മൂ​ഹ​ത്തി​ല്‍ സാ​ധ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
ബാ​ങ്കിം​ഗ് ന​ട​പ​ടി​കളെ​
കു​റി​ച്ച് അ​വ​ബോ​ധം
ന​ല്‍​ക​ണം
എ​സ്‌​സി/​എ​സ്ടി പ്രൊ​മോ​ട്ട​ര്‍​മാ​ര്‍, വി​ക​സ​ന ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ബാ​ങ്കിം​ഗ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ കു​റി​ച്ച് അ​വ​ബോ​ധം ആ​വ​ശ്യ​മാ​ണെ​ന്ന് ക​മ്മീ​ഷ​ന്‍ അം​ഗം എ​സ്. അ​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. വാ​യ്പ​ക​ളെ​ടു​ത്തു തി​രി​ച്ച​ട​ക്കാ​ത്ത​തി​നാ​ലും അ​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ഈ ​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ലും ജ​പ്തി ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ പ​രാ​തി​ക​ള്‍ വ​രു​ന്ന​താ​യും ഇ​തി​നെ​തി​രേ പ്രാ​യോ​ഗി​ക​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലൈ​ഫ് മി​ഷ​നി​ല്‍ അ​ര്‍​ഹ​രാ​യ പ​ല​രും ത​ഴ​യ​പ്പെ​ട്ട​താ​യി പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​മ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ദാ​ല​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ ര​ജി​സ്ട്ര​ര്‍ പി. ​ഷേ​ര്‍​ലി, അ​സി. ര​ജി​സ്ട്രാ​ര്‍ കെ. ​ഷീ​ബ, പ​രാ​തി​ക്കാ​രു​ടെ എ​തി​ര്‍ ക​ക്ഷി​ക​ളാ​യി വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.