സൗ​ത്ത് തൃ​ക്ക​രി​പ്പൂ​ർ സ്കൂ​ളി​ൽ ഗാ​ന്ധി​ജി​യു​ടെ ശി​ൽപ്പം ഒ​രു​ങ്ങു​ന്നു
Monday, January 20, 2020 5:19 AM IST
തൃ​ക്ക​രി​പ്പൂ​ർ: സൗ​ത്ത് തൃ​ക്ക​രി​പ്പൂ​ർ ഗ​വ. സ്‌​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ സ്ഥാ​പി​ക്കാ​നു​ള്ള രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പൂ​ർ​ണ​കാ​യ ശി​ൽ​പ്പ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു.
മ​ഹാ​ത്മ​ജി​യു​ടെ നൂ​റ്റ​മ്പ​താം ജ​ന്മ​വാ​ർ​ഷി​കം ക​ട​ന്നു​പോ​കു​മ്പോ​ൾ ത​ന്നെ​യാ​ണ് വെ​ങ്ക​ല നി​റ​ത്തി​ൽ പൂ​ർ​ണ​കാ​യ ശി​ൽ​പ്പം കു​ഞ്ഞി​മം​ഗ​ല​ത്ത് മി​നു​ക്കു​പ​ണി​യി​ലു​ള്ള​ത്.
മൂ​ന്ന​ര അ​ടി ഉ​യ​രം വ​രു​ന്ന ശി​ൽ​പ്പം നാ​ല് മാ​സ​ത്തോ​ളം സ​മ​യ​മെ​ടു​ത്ത് ഫൈ​ബ​റി​ലാ​ണ് ഒ​രു​ക്കി​യ​ത്. ചി​ത്ര​ൻ കു​ഞ്ഞി​മം​ഗ​ല​മാ​ണ് ശി​ൽ​പ്പി. സ്‌​കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നാ​ല​ര അ​ടി ഉ​യ​രം വ​രു​ന്ന പീ​ഠ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ശി​ൽ​പ്പം സ്ഥാ​പി​ക്കു​ക.