അ​തി​രു​മാ​വ് കു​ടി​വെ​ള്ള​ പ​ദ്ധ​തി ആ​രം​ഭി​ച്ചു
Monday, January 20, 2020 5:19 AM IST
പ​റ​മ്പ: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ൽ​പെ​ട്ട അ​തി​രു​മാ​വ് പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ 32 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ൻ നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ് മെ​മ്പ​ർ അ​ന്ന​മ്മ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. സു​കു​മാ​ര​ൻ, പി.​വി. അ​നു, മാ​ത്യു വ​ർ​ക്കി, ജോ​യി കി​ഴ​ക്ക​ര​ക്കാ​ട്ട്, എ. ​ബാ​ബു, എ.​പി. വി​നോ​ദ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ദ്ധ​തി​ക്കാ​യി സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ൽ​കി​യ അ​ഗ​സ്റ്റി​ൻ പു​തു​മ​ന അ​റ​യ്ക്ക​ലി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.