ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള: 2004 പ​ട്ട​യ​ങ്ങ​ള്‍ വി​ത​ര​ണം​ചെ​യ്യും
Tuesday, January 21, 2020 1:05 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ല്‍ 27ന് ​രാ​വി​ലെ പ​ത്തി​ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മേ​ള​യി​ല്‍ 2004 പ​ട്ട​യ​ങ്ങ​ള്‍ വി​ത​ര​ണം​ചെ​യ്യും. സം​സ്ഥാ​ന പ്ലാ​നിം​ഗ് ബോ​ര്‍​ഡ് അം​ഗം ഡോ. ​ര​വി​രാ​മ​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജെ. ലി​സി പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഇ​ന്ദി​ര. സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, ആ​ര്‍​ഡി​ഒ കെ. ​ര​വി​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (എ​ല്‍​ആ​ര്‍) അ​ഹ​മ്മ​ദ് ക​ബീ​ര്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ആ​ര്‍​ആ​ര്‍ ) പി.​ആ​ര്‍. രാ​ധി​ക, രാ​ഷ​ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ വി. ​രാ​ജ​ന്‍, മൂ​സ ബി. ​ചെ​ര്‍​ക്ക​ള, എം. ​കു​ഞ്ഞ​മ്പു നാ​യ​ര്‍, എ. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍, പി.​പി. രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.