ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി: ബ​ജ​റ്റ് വി​ഹി​തം 84.38 കോ​ടി രൂ​പ
Tuesday, January 21, 2020 1:06 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-21 വാ​ര്‍​ഷി​ക പ​ദ്ധ​തി​ക്ക് 84.38 കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റ് വി​ഹി​തം വ​ക​യി​രു​ത്തി. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 29.56 കോ​ടി രൂ​പ​യും, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ 4.17 കോ​ടി രൂ​പ​യും പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍ 3.87 കോ​ടി​യും ചെ​ല​വ​ഴി​ക്കും. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 41.10 കോ​ടി​യും റോ​ഡി​ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 5.67 കോ​ടി രൂ​പ​യു​മാ​ണ് ചെ​ല​വ​ഴി​ക്കു​ക.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 13-ാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി (2017-2022) വാ​ര്‍​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് ജ​ന​റ​ല്‍ബോ​ഡി​ യോ​ഗം ചേ​ര്‍​ന്ന​ത്.
വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് ജ​ന​റ​ല്‍​ബോ​ഡി യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​രു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു ക​ര​ടു രൂ​പ​രേ​ഖ​യി​ലും പി​ന്നീ​ട് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലും ഇ​ടംപി​ടി​ക്കു​ക. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍ 15 വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ഞ്ഞു പു​തി​യ പ​ദ്ധ​തി-​വി​ക​സ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ച്ചു.
പൊ​തു​ഭ​ര​ണം ധ​ന​കാ​ര്യം, കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, മൃ​ഗ​സം​ര​ക്ഷ​ണം-​ക്ഷീ​ര​വി​ക​സ​നം, പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക വി​ക​സ​നം-​സ​ഹ​ക​ര​ണം, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണം, സാ​മൂ​ഹ്യ​നീ​തി, വ​നി​താ വി​ക​സ​നം, പ​ട്ടി​ക​ജാ​തി വി​ക​സ​നം, പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​നം, ആ​രോ​ഗ്യം, കു​ടി​വെ​ള്ളം-​ശു​ചി​ത്വം, വി​ദ്യാ​ഭ്യാ​സം-​ക​ല-​സാം​സ്‌​കാ​രി​കം-​യു​വ​ജ​ന​കാ​ര്യം, പൊ​തു​മ​രാ​മ​ത്ത്, ദു​ര​ന്ത​നി​വാ​ര​ണം എ​ന്നി​ങ്ങ​നെ 15 ഗ്രൂ​പ്പു​ക​ളാ​യാ​യി​രു​ന്നു ച​ര്‍​ച്ച​ന​ട​ത്തി​യ​ത്.
ബ​ജ​റ്റ് വി​ഹി​ത​ത്തി​ല്‍ ഉ​ത്പാ​ദ​ന​മേ​ഖ​ല​യി​ല്‍ 30 ശ​ത​മാ​ന​വും ശു​ചി​ത്വം-​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് 10 ശ​ത​മാ​ന​വും വ​നി​താ​ഘ​ട​കപ​ദ്ധ​തി​ക്ക് 10 ശ​ത​മാ​ന​വും കു​ട്ടി​ക​ള്‍, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍, ട്രാ​ന്‍​സ്‌​ജെ​ൻ​ഡേ​ര്‍​സ് എ​ന്നി​വ​ര്‍​ക്ക് അ​ഞ്ച് ശ​ത​മാ​ന​വും വ​യോ​ജ​ന​ങ്ങ​ള്‍ (പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ഉ​ള്‍​പ്പെ​ടെ) അ​ഞ്ച് ശ​ത​മാ​ന​വും ലൈ​ഫ്, പി​എം​എ​വൈ ഉ​ള്‍​പ്പെ​ടെ​യു​ള്ള പാ​ര്‍​പ്പി​ട മേ​ഖ​ല​യ്ക്ക് 20 ശ​ത​മാ​ന​വും വ​ക​യി​രു​ത്തും.
കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥാ​പി​ച്ച 385 കി​ലോ വാ​ട്ടി​ന്‍റെ സോ​ളാ​ര്‍ പ​ദ്ധ​തി​യു​ടെ രേ​ഖ​ക​ള്‍ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍​ക്ക് യോ​ഗ​ത്തി​ല്‍ കൈ​മാ​റി.
ചെ​മ്മ​ട്ടം​വ​യ​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി, ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ്, ഉ​പ്പ​ള ജി​എ​ച്ച്എ​സ്എ​സ്, ച​ന്ദ്ര​ഗി​രി ജി​എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സോ​ളാ​ര്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. കെ​എ​സ്ഇ​ബി​ക്ക് വേ​ണ്ടി ഇ​ന്‍​കെ​ല്‍ ആ​ണ് പ​ദ്ധ​തി നി​ര്‍​വ​ഹ​ണം ന​ട​ത്തി​യ​ത്.
ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗം എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.