മലയോരം ഇന്നുമുതൽ ‘തളിരണിയും’
Wednesday, January 22, 2020 1:07 AM IST
മാ​ലോം: മ​ഹാ​ത്മാ​ഗാന്ധി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ലോ​ത്ത് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, ബ​ളാ​ൽ കു​ടും​ബ​ശ്രീ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മാ​ലോം യൂ​ണി​റ്റ്, കൊ​ന്ന​ക്കാ​ട് ചൈ​ത്ര​വാ​ഹി​നി ഫാ​ർ​മേ​ഴ്സ് ക്ല​ബ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​ത്ത​ര മ​ല​ബാ​ർ കാ​ർ​ഷി​ക​മേ​ള​യ്ക്ക് ഇ​ന്നു തി​രി​തെ​ളി​യും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് മാ​ലോ​ത്ത്‌ നി​ന്ന് ജോ​ർ​ജ് മു​ത്തോ​ലി ത​ളി​ര് ന​ഗ​രി​യി​ലേ​ക്ക് നിശ്ച​ല​ദൃ​ശ്യ​ങ്ങ​ളു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യോ​ടെ ത​ളി​ര് കാ​ർ​ഷി​ക​മേ​ള​യ്ക്കു തു​ട​ക്ക​മാ​കും.

വി​വി​ധ​യി​നം കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം. കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ നി​ന്ന് അ​ക​ന്നു നി​ൽ​ക്കു​ന്ന പു​തു​ത​ല​മു​റ​യ്ക്ക് കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഇ​ന്ന​ല​ക​ളെ അ​ടു​ത്ത് അ​റി​യു​വാ​നും പ​ഠി​ക്കു​വാ​നും ഉ​ള്ള അ​വസ​ര​മാ​ണി​ത്.

താ​ജ്മ​ഹ​ൽ മാ​തൃ​ക​യി​ൽ ഒ​രു​ങ്ങു​ന്ന പ്ര​വേ​ശ​ന​ക​വാ​ടം ത​ളി​ര് കാ​ർ​ഷി​ക​മേ​ള​യു​ടെ പ്ര​ധാ​ന ശ്ര​ദ്ധാ​കേ​ന്ദ്രം ആ​യി​രി​ക്കും. കാ​ർ​ഷി​ക പ്ര​ദ​ർ​ശ​ന​ത്തി​ന് പു​റ​മെ വി​വി​ധ ഹി​സ്റ്റോ​റി​ക്ക​ൽ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ. കാ​ർ​ഷി​ക​മ​ത്സ​രം, സെ​മി​നാ​റു​ക​ൾ, ക്ലാ​സു​ക​ൾ, പ​ക്ഷി-​മൃ​ഗ​പ്ര​ദ​ർ​ശ​നം, മെ​ഗാ പ്ര​ദ​ർ​ശ​ന വി​ൽ​പ്പ​ന സ്റ്റാ​ളു​ക​ൾ, പു​ഷ്പ-​ഫ​ല​പ്ര​ദ​ർ​ശ​നം, ഡോ​ഗ് ഷോ, ​മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ, വി​നോ​ദം പ​ക​രാ​ൻ അ​മ്യൂ​സ്‌​മെ​ന്‍റ് ഇ​ന​ങ്ങ​ൾ, ബോ​ട്ട് സ​വാ​രി, കു​തി​ര സ​വാ​രി. അ​തോ​ടൊ​പ്പം ഓ​രോ​ദി​ന​വും മേ​ള​യ്ക്ക് മാ​റ്റു​കൂ​ട്ടാ​ൻ വി​വി​ധ​യി​നം ക​ലാ​സ​ന്ധ്യ​ക​ളും അ​ര​ങ്ങേ​റു​ന്നു.

ഒ​ട്ട​ന​വ​ധി ജ​ന​പ്ര​തി​നി​ധി​ക​ളും ക​ലാ​കാ​ര​ൻ​മാ​രും മേ​ള​യി​ലെ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ രാ​ജു ക​ട്ട​ക്ക​യം, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​കെ. എ​വു​ജി​ൻ, ആ​ൻ​ഡ്രൂ​സ് വ​ട്ട​ക്കു​ന്നേ​ൽ, ടോ​മി​ച്ച​ൻ കാ​ഞ്ഞി​ര​മ​റ്റം, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, അ​പ്പു പൂ​വ​ന്നി​ക്കു​ന്നേ​ൽ, പി.​സി. സി​നോ​ജ്, ജ​യ്സ​ൺ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.