കു​ശാ​ൽ​ന​ഗ​ർ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്
Wednesday, January 22, 2020 1:07 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് കു​ശാ​ൽ​ന​ഗ​ർ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സ് ന​മ്പ​ർ 273 യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. ഇ​തി​നു​ള്ള 34.71 കോ​ടി രൂ​പ​യ്ക്കു​ള്ള കി​ഫ്ബി
അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​താ​യി റ​വ​ന്യൂ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ര​ണ്ടു​വ​രി ഗ​താ​ഗ​ത​വും ന​ട​പ്പാ​ത​യോ​ടും കൂ​ടി​യു​ള്ള 144 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. ഇ​തി​നാ​യി 1.48 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ഒ​ന്പ​ത് കെ​ട്ടി​ട​ങ്ങ​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ത്തു പൊ​ളി​ച്ചു​നീ​ക്കേ​ണ്ടിവ​രും. 13.40 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള സ്പാ​ൻ നി​ർ​മി​ക്കാ​ൻ 5.40 കോ​ടി​രൂ​പ​യും അ​തൊ​ഴി​ച്ചു​ള്ള സ്പാ​ൻ നി​ർ​മി​ക്കു​ന്ന​തി​ന് 14. 45 കോ​ടി രൂ​പ​യു​മാ​ണ് ചെ​ല​വ​ഴി​ക്കു​ക. ഇ​ല​ക്ട്രി​ക് ലൈ​ൻ, ടെ​ല​ഫോ​ൺ ലൈ​ൻ എ​ന്നി​വ മാ​റ്റു​ന്ന​തി​ന് ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ക​യും എ​സ്റ്റി​മേ​റ്റി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.
ടി​ബി സ്മൃ​തിമ​ണ്ഡ​പം പു​തി​യ​കോ​ട്ട മു​ത​ൽ ശ​വ​പ്പ​റ​മ്പ് കൊ​ട്ര​ച്ചാ​ൽ റോ​ഡ് വ​രെ മെ​ക്കാ​ഡം ടാ​ർ ചെ​യ്തു ന​വീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി ഇ​തോ​ട​കം​ത​ന്നെ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ശ​വ​പ്പ​റ​മ്പ് കൊ​ട്ര​ച്ചാ​ൽ റോ​ഡി​ന് 7.57 കോ​ടി​യു​ടെ പ്ര​വൃ​ത്തി​യും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. കാ​ഞ്ഞ​ങ്ങാ​ട്ടെ തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ളൊ​ഴി​വാ​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് കാ​ഞ്ഞ​ങ്ങാ​ട് കു​ശാ​ല്‍​ന​ഗ​ര്‍ മേ​ല്‍​പ്പാ​ല​ത്തി​ലൂ​ടെ യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്.
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ തീ​ര​ദേ​ശ​മേ​ഖ​ല​യാ​യ കു​ശാ​ല്‍​ന​ഗ​ര്‍, ക​ല്ലൂ​രാ​വി, ഹൊ​സ്ദു​ര്‍​ഗ് ക​ട​പ്പു​റം, പു​ഞ്ചാ​വി ക​ട​പ്പു​റം, ഒ​ഴി​ഞ്ഞ​വ​ള​പ്പ് തു​ട​ങ്ങി​യ 19 തീ​ര​ദേ​ശ വാ​ര്‍​ഡു​ക​ള്‍​ക്ക് കു​ശാ​ല്‍​ന​ഗ​ര്‍ മേ​ല്‍​പ്പാ​ലം പ്ര​യോ​ജ​ന​പ്പെ​ടും. കൂ​ടാ​തെ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ അ​ഴി​ത്ത​ല, തൈ​ക്ക​ട​പ്പു​റം, ക​ണി​ച്ചി​റ, മ​ര​ക്കാ​പ്പ് ക​ട​പ്പു​റം, ക​ടി​ഞ്ഞി​മൂ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ ഇ​തു​വ​ഴി ക​ഴി​യും.