ജി​ല്ല​യി​ല്‍ 2749 തീ​ര​ദേ​ശ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍
Wednesday, January 22, 2020 1:08 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ തീ​ര​ദേ​ശ നി​യ​ന്ത്ര​ണ​മേ​ഖ​ല​യി​ലെ (കോ​സ്റ്റ​ല്‍ റെ​ഗു​ലേ​ഷ​ന്‍ സോ​ണ്‍) നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക്രോ​ഢീ​ക​രി​ച്ച പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട​വ​ര്‍​ക്കുവേ​ണ്ടി ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹി​യ​റിം​ഗ് സം​ഘ​ടി​പ്പി​ച്ചു.
പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട 1261 പേ​ര്‍​ക്കാ​ണ് ചെ​ര്‍​ക്ക​ള ഐ ​മാ​ക്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ ഹി​യ​റിം​ഗി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി​യ​ത്. ഇ​തി​ല്‍ 516 പേ​രാ​ണ് ത​ങ്ങ​ളു​ടെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ന്‍ എ​ത്തി​യ​ത്. ഹി​യ​റിം​ഗി​ല്‍ ന​ട​ക്കു​ന്ന തെ​ളി​വെ​ടു​പ്പ് മ​റ്റേ​തെ​ങ്കി​ലും ക​ണ​ക്കെ​ടു​പ്പു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ഹി​യ​റിം​ഗി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് പ​രാ​തി ബോ​ധി​പ്പി​ക്കാ​ന്‍ ഇ​നി​യൊ​രു അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​ക​യി​ല്ലെ​ന്ന ക​ള​ക്ട​റു​ടെ അ​റി​യി​പ്പ് പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ര്‍​ന്ന് ഉ​ച്ച​യ്ക്കു ശേ​ഷം ജ​ന​ങ്ങ​ള്‍ കൂ​ട്ട​മാ​യെ​ത്തി​യ​ത് തി​ര​ക്കി​നി​ട​യാ​ക്കി. ജി​ല്ലാ ടൗ​ണ്‍ പ്ലാ​ന​ര്‍ പി. ​ര​വി​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി.​ആ​ര്‍. രാ​ധി​ക, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ. ​സ​തീ​ശ​ന്‍, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റേ​റ്റ് പ്ര​തി​നി​ധി കെ. ​വി​നോ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
ജി​ല്ല​യി​ല്‍ തീ​ര​ദേ​ശ നി​യ​ന്ത്ര​ണ മേ​ഖ​ല​യി​ലു​ള്‍​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 2749 നി​യ​മലം​ഘ​ന​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ന​ഗ​ര​സ​ഭ​ക​ള്‍ തീ​ര​ദേ​ശ നി​യ​ന്ത്ര​ണ​മേ​ഖ​ല ര​ണ്ടി​ലും പ​ഞ്ചാ​യ​ത്തു​ക​ള്‍ നി​യ​ന്ത്ര​ണമേ​ഖ​ല മൂ​ന്നി​ലു​മാ​ണ് ഉ​ള്‍​പ്പെ​ടു​ന്ന​ത്. നേ​ര​ത്തേ പ​ഞ്ചാ​യ​ത്താ​യി​രു​ന്ന നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ 2019 മാ​ര്‍​ച്ചി​ലാ​ണ് തീ​ര​ദേ​ശ നി​യ​ന്ത്ര​ണ​മേ​ഖ​ല ര​ണ്ടി​ലേ​ക്ക് മാ​റി​യ​ത്. നി​യ​ന്ത്ര​ണ​മേ​ഖ​ല​യി​ലെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ക​ര്‍​ശ​ന നി​യ​മ​വ്യ​വ​സ്ഥ​ക​ളാ​ണു​ള്ള​ത്.
നി​യ​ന്ത്ര​ണ​മേ​ഖ​ല​യി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് നി​ര്‍​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ഡി​സം​ബ​ര്‍ 19 ന് ​ചെ​ര്‍​ക്ക​ള​യി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ്യ ഹി​യ​റിം​ഗ് ന​ട​ന്നി​രു​ന്നു. അ​ന്ന് പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട 1488 പേ​രി​ല്‍ 1233 പേ​രാ​യി​രു​ന്നു ഹി​യ​റിം​ഗി​നെ​ത്തി​യ​ത്. തീ​ര​പ്ര​ദേ​ശ​ത്തെ മ​ത്സ്യ​മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ​യും ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ​യും ജീ​വി​ത​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക, സ​മു​ദ്ര​തീ​ര​ത്തെ സം​ര​ക്ഷി​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് നി​യ​ന്ത്രി​ത മേ​ഖ​ല​യാ​യി തി​രി​ക്കു​ന്ന​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.