നോ​ക്കു​കു​ത്തി​ക​ളാ​യി ഹാ​ന്‍​ഡ് പ​മ്പു​ക​ൾ
Wednesday, January 22, 2020 1:08 AM IST
ബ​ദി​യ​ഡു​ക്ക: പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചു സ്ഥാ​പി​ച്ച നി​ര​വ​ധി കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ ഹാ​ന്‍​ഡ് പ​മ്പ് ത​ക​രാ​റ് മൂ​ലം ഉ​പ​യോ​ഗശൂ​ന്യ​മാ​യി​രി​ക്കു​ക​യാ​ണ്.
ക​ടു​ത്ത വേ​ന​ല്‍​ച്ചൂ​ടി​ല്‍ ജ​ല​സ്രോ​ത​സു​ക​ള്‍ വ​റ്റി​വ​ര​ണ്ടു കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​വു​ന്ന​തി​ന് മു​ന്പാ​യി ഹാ​ന്‍​ഡ് പ​മ്പു​ക​ള്‍ തു​രു​മ്പെ​ടു​ത്തു ന​ശി​ച്ച കു​ഴ​ല്‍​ക്കി​ണ​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
ജ​ന​കീ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ല്‍ വ​രു​ന്ന​തി​നു മു​മ്പാ​ണ് ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ നി​ര്‍​മി​ച്ച​ത്.
ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍, എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്നി​ങ്ങ​നെ​യു​ള്ള ഫ​ണ്ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ല്‍ അ​വ നി​ര്‍​മി​ച്ച​ത്. കു​ഴ​ല്‍​ക്കി​ണ​ര്‍ ഒ​ന്നി​ന് 50,000 രൂ​പ​യും ഹാ​ന്‍​ഡ് പ​മ്പ് ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി 25,000 രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു.
കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​വു​മ്പോ​ള്‍ ജ​ന​ങ്ങ​ള്‍ പു​ല​ര്‍​ച്ചെ​ത​ന്നെ പാ​ത്ര​ങ്ങ​ളു​മാ​യി കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍​ക്ക് മു​ന്നി​ല്‍ ക്യൂ ​നി​ന്നു​കൊ​ണ്ടു വെ​ള്ള​മെ​ടു​ക്കു​ന്ന​ത് പ​തി​വുകാ​ഴ്ച​യാ​യി​രു​ന്നു.
കാ​ല​ക്ര​മേ​ണ ഹാ​ന്‍​ഡ് പ​മ്പു​ക​ള്‍ ത​ക​രാ​റി​ലാ​വു​ക​യും അ​വ റി​പ്പ​യ​ര്‍ ചെ​യ്ത പ​ല​ര്‍​ക്കും സ​മ​യ​ബ​ന്ധി​ത​മാ​യി തു​ക ല​ഭി​ക്കാ​തെ​യും വ​ന്ന​തോ​ടെ ഹാ​ന്‍​ഡ് പ​മ്പു​ക​ളു​ടെ ഉ​പ​യോ​ഗം നി​ല​ച്ചു. നേ​ര​ത്തെ ത​ക​രാ​റി​ലാ​യ കു​ഴ​ല്‍​ക്കി​ണ​റു​ക​ളുടെ‍ അറ്റകുറ്റപ്പണി‍ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു നാ​ട്ടു​കാ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി​യി​രു​ന്നു.
ജ​ന​കീ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ല്‍ വ​ന്ന​തോ​ടെ ജ​ല​ല​ഭ്യ​ത​യു​ള്ള ചി​ല കു​ഴ​ല്‍​ക്കി​ണ​റു​ക​ളി​ല്‍ മോ​ട്ടോ​ര്‍ ഘ​ടി​പ്പി​ച്ചു ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ന്ന സം​വി​ധാ​നം നി​ല​വി​ല്‍​വ​രി​ക​യും മ​റ്റു ചി​ല​ര്‍ സ്വ​ന്തം ചെ​ല​വി​ല്‍ത്ത​ന്നെ കു​ഴ​ല്‍​ക്കി​ണ​ര്‍ നി​ര്‍​മി​ക്കു​ക​യും ചെ​യ്തു.
അ​തോ​ടെ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചു നി​ര്‍​മി​ച്ച ഹാ​ന്‍​ഡ് പ​മ്പു​ള്ള കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ ആ​ര്‍​ക്കും വേ​ണ്ട​താ​യി.
ഒ​രു വാ​ര്‍​ഡി​ല്‍ പ​ത്തോ​ളം കു​ഴ​ല്‍​ക്കി​ണ​റു​ക​ൾ ഇ​തു​പോ​ലെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട അ​വ​സ്ഥ​യി​ലു​ണ്ട്. ജ​ല​ല​ഭ്യ​ത ധാ​രാ​ള​മു​ള്ള കു​ഴ​ല്‍​ക്കി​ണ​റു​ക​ളു​ടെ ഹാ​ന്‍​ഡ് പ​മ്പു​ക​ളുടെ അറ്റകുറ്റപ്പണി ചെ​യ്തു ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.