പാളം മുറിച്ചുകടക്കുമെങ്കിൽ; വഴി അടയ്ക്കാനാണ് തീരുമാനം
Wednesday, January 22, 2020 1:09 AM IST
തൃ​ക്ക​രി​പ്പൂ​ർ: ടൗ​ണി​ലേ​ക്കു​ള്ള ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​സൗ​ക​ര്യം മു​ട​ക്കി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ. പ​തി​റ്റാ​ണ്ടു​ക​ളാ​യി നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ യാ​ത്ര​ചെ​യ്തു​വ​രു​ന്ന പേ​ക്ക​ടം-സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്‌​കൂ​ൾ ന​ട​വ​ഴി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് അ​ട​ച്ചു​പൂ​ട്ടി.
റെ​യി​ൽപ്പാ​ള​ങ്ങ​ൾ​ക്ക് പ​ടി​ഞ്ഞാ​റുഭാ​ഗ​ത്തു​ള്ള പേ​ക്ക​ടം, മ​ണി​യ​നോ​ടി, ച​വേ​ല​ക്കൊ​വ്വ​ൽ, പ​ര​ത്തി​ച്ചാ​ൽ, മീ​ലി​യാ​ട്ട്, ചൊ​വ്വ​റ​മ്പ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്ന് കാ​ൽ​ന​ട​യാ​യി നി​ത്യ​വും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ട​ന്നു​പോ​കു​ന്ന ന​ട​പ്പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ പ​ഴ​യ റെ​യി​ൽപ്പാ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു വ​ഴി​യ​ട​ച്ച​ത്.
ഇ​രുഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ട്രെ​യി​ൻ യാ​ത്ര​യ്ക്കാ​യി തൃ​ക്ക​രി​പ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​വ​ർ​ക്കും വ​ഴി​യ​ട​ച്ച​തോ​ടെ കു​രു​ക്കാ​യി. പേ​ക്ക​ടം ഭാ​ഗ​ത്തും തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ​യും വ​ഴിമു​ട​ക്കു​ന്ന ത​ര​ത്തി​ൽ അ​ധി​കൃ​ത​ർ റെ​യി​ൽപ്പാ​ള​ങ്ങ​ൾ നാ​ട്ടി. ടൗ​ണി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ്, കൃ​ഷി​ഭ​വ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ സ്‌​ഥാ​പ​ന​ങ്ങ​ളി​ലും 15 ഓ​ളം വ​രു​ന്ന ബാ​ങ്കു​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്കും തൃ​ക്ക​രി​പ്പൂ​ർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, കൂ​ലേ​രി ജി​എ​ൽ​പി സ്‌​കൂ​ൾ, സെ​ന്‍റ് പോ​ൾ​സ്എ​യു​പി സ്‌​കൂ​ൾ തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ​സ്‌​ഥാ​പ​ന​ങ്ങ​ളി​ലെ കു​രു​ന്നു​ക​ൾ​ക്കും റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ മി​ന്ന​ൽവേ​ഗ​ത്തി​ലു​ള്ള വ​ഴി​യ​ട​ക്ക​ൽ കു​രു​ക്കാ​യി മാ​റി.
തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ലേ​ക്ക് പേ​ക്ക​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് മി​നി​റ്റു​ക​ൾ കൊ​ണ്ട് എ​ത്താ​ൻ ക​ഴി​യു​ന്ന ഈ ​വ​ഴി അ​ട​ച്ച​തി​നെ​തി​രേ ക​ക്ഷിരാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തുവ​ന്നി​ട്ടു​ണ്ട്. സ്‌​കൂ​ളു​ക​ളി​ലേ​ക്ക് വ​രു​ന്ന കു​ട്ടി​ക​ളെ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് റെ​യി​ൽപ്പാ​ള​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. ഇ​തി​നാ​യി സ്‌​കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു സ്‌​ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി.
എ​ന്നാ​ൽ ഇ​തൊ​ന്നും പ​രി​ശോ​ധി​ക്കാ​തെ ഒ​രു മു​ന്ന​റി​യി​പ്പ് പോ​ലും ന​ൽ​കാ​തെ​യാ​ണ് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ഴി​യ​ട​ച്ച​ത്. ഇ​തി​നെ​തി​രേ റെ​യി​ൽ​വേ അ​ധി​കൃ​ത​രെ ക​ണ്ടു കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​നും സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നും വി​വി​ധ സം​ഘ​ട​ന​ക​ൾ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
കാ​ഞ്ഞ​ങ്ങാ​ട് അ​ജാ​നൂ​ർ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ റെ​യി​ൽ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ത്തെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് തൃ​ക്ക​രി​പ്പൂ​രി​ലും ന​ട​പ​ടി​യെ​ന്നാ​ണ് സൂ​ച​ന.
അ​തേ​സ​മ​യം ഒ​ള​വ​റ​യി​ലെ ഏ​ക സ​ർ​ക്കാ​ർ സ്‌​കൂ​ളാ​യ ഒ​ള​വ​റ സ​ങ്കേ​ത യു​പി സ്‌​കൂ​ളി​ന​ടു​ത്തു​ള്ള ന​ട​പ്പാ​ത​യും അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.