അ​വി​യ​ല്‍ ‌ഉ​ണ്ടാ​ക്കി സ​മ്മാ​നം നേ​ടാം
Thursday, January 23, 2020 1:12 AM IST
ചെ​റു​വ​ത്തൂ​ർ: ആ​ര്‍​ദ്രം ജ​ന​കീ​യ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ചെ​റു​വ​ത്തൂ​ര്‍ സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ "ര​സ​ക്കൂ​ട്ട് -ന​ല്ല ഭ​ക്ഷ​ണം, ന​ല്ല ആ​രോ​ഗ്യ​ത്തി​ന്' എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചെ​റു​വ​ത്തൂ​രി​ല്‍ അ​വി​യ​ല്‍ പാ​ച​ക​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.
ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്ന് ര​ണ്ടു പേ​ർ ഉ​ള്‍​പ്പെ​ടു​ന്ന ഓ​രോ ടീ​മു​ക​ള്‍​ക്ക് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ത​ത്സ​മ​യം അ​വി​യ​ല്‍ പാ​ച​കം ചെ​യ്യ​ണം. മ​ണ്‍​ച​ട്ടി​യി​ലോ സ്റ്റീ​ല്‍ പാ​ത്ര​ത്തി​ലോ പാ​ച​കംചെ​യ്യാം. അ​ടു​പ്പും വെ​ള്ള​വും മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്ക് ന​ല്‍​കും. ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡ് ല​ഭി​ക്കും.
പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ മ​റു​ത്തു​ക​ളി, പൂ​ര​ക്ക​ളി, ഒ​പ്പ​ന, ല​ഘു​നാ​ട​ക​ങ്ങ​ള്‍, നൃ​ത്ത​ങ്ങ​ള്‍ എ​ന്നി​വ​യും അ​ര​ങ്ങേ​റും. പാ​ച​ക​മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി രോ​ഗി​ക​ള്‍​ക്ക് ഭ​ക്ഷ​ണം പാ​ച​കം​ചെ​യ്തു ന​ല്‍​കു​ന്ന കെ.​വി. കാ​ര്‍​ത്യാ​യ​നി നി​ര്‍​വ​ഹി​ക്കും. സ​മാ​പ​ന​ത്തി​ല്‍ സ​മ്മാ​ന​വി​ത​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ജാ​ന​കി നി​ര്‍​വ​ഹി​ക്കും.