തോ​മാ​പു​രം സ്കൂ​ൾ വ​ജ്ര​ജൂ​ബി​ലി സ​മാ​പ​നം നാ​ളെ
Thursday, January 23, 2020 1:13 AM IST
ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ വ​ജ്ര​ജൂ​ബി​ലി സ​മാ​പ​ന​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും നാ​ളെ രാ​വി​ലെ 9.30 ന് ​ചി​റ്റാ​രി​ക്കാ​ൽ വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക മോ​ളി​ക്കു​ട്ടി വ​ർ​ക്കി​യെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​ന്മ ഫി​ലി​പ്പ് ആ​ദ​രി​ക്കും. വ​ജ്ര ജൂ​ബി​ലി സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് 60 ക​ലാ​കാ​രി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ അ​ര​ങ്ങേ​റും.