"പൂ​ർ​ത്തി​യാ​യ' റോ​ഡ് പ​ണി ഏ​റ്റെ​ടു​ക്കാ​ൻ വ​ന്ന​ത് ആ​റ് ക​രാ​റു​കാ​ർ
Saturday, January 25, 2020 1:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: റോ​ഡ് ടാ​റിം​ഗി​നു ശേ​ഷം ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു വി​വാ​ദ​മാ​യ പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ പ്ര​സ്തു​ത ജോ​ലി​ക്ക് ക​രാ​ർ ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ച്ച​ത് ആ​റു​പേ​ർ.
റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷ​മാ​ണ് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​തെ​ന്ന​റി​ഞ്ഞ ക​രാ​റു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​റ​ങ്ങി. ഒ​ടു​വി​ൽ സി​പി​എം വാ​ർ​ഡ് അം​ഗം ക്ഷ​മ പ​റ​ഞ്ഞും തു​ട​ർ​ന്നു​ള്ള ക​രാ​ർ ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി​യും ക​രാ​റു​കാ​രെ പി​ന്തി​രി​പ്പി​ച്ചു.
സി​പി​എം ഭ​രി​ക്കു​ന്ന പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​ല ക​രാ​ർ ജോ​ലി​ക​ളും ടെ​ൻ​ഡ​ർ വി​ളി​ക്കാ​തെ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദു​മ ലേ​ബ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്കു ന​ൽ​കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.
ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ്ര​ലോ​ഭി​പ്പി​ച്ചു​മാ​ണ​ത്രെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ക​രാ​ർ ന​ൽ​കു​ന്ന​ത്. 20-ാം വാ​ർ​ഡി​ലെ പാ​ക്കം-​ക​രു​വാ​ക്കോ​ട് റോ​ഡ് ഉ​ദു​മ​യി​ലെ സൊ​സൈ​റ്റി ടാ​ർ ചെ​യ്തി​ട്ടു മൂ​ന്നു ദി​വ​സം പി​ന്നി​ട്ടു.
എ​ന്നാ​ൽ ഇ​ന്നാ​യി​രു​ന്നു ഈ ​റോ​ഡി​ന്‍റെ അ​ട​ക്ക​മു​ള്ള 19 പ്ര​വൃ​ത്തി​ക​ളി​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി​യാ​യ​ത്.
ഇ​തി​ൽ 12 പ്ര​വൃ​ത്തി​ക​ളും സൊ​സൈ​റ്റി​ക്കാ​യി​രു​ന്നു. ഇ​തേ​സ​മ​യം പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ചു വി​ജി​ല​ൻ​സ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി.